Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം; പയ്യന്നൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ബിജെപി ഓഫീസിന് നേരെ ബോംബേറ്; സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകനെ കാറിലെത്തി ബൈക്ക് തടഞ്ഞ് വെട്ടി; തൊട്ടുപിന്നാലെ ബിജെപി പ്രവർത്തനും വെട്ടേറ്റതോടെ സംഘർഷം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുത്ത് പൊലീസ്

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം; പയ്യന്നൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ബിജെപി ഓഫീസിന് നേരെ ബോംബേറ്; സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകനെ കാറിലെത്തി ബൈക്ക് തടഞ്ഞ് വെട്ടി; തൊട്ടുപിന്നാലെ ബിജെപി പ്രവർത്തനും വെട്ടേറ്റതോടെ സംഘർഷം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുത്ത് പൊലീസ്

പയ്യന്നൂർ: മാഹിയിലും ന്യൂ മാഹിയിലും സിപിഎം, ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂർ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷ സാഹചര്യം തെല്ലൊന്ന് അടങ്ങുന്നതിന് പിന്നാലെ വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം. പയ്യന്നൂരിലാണ് ബിജെപി-സിപിഎം സംഘർഷം ഉടലെടുത്തിരിക്കുന്നത്. ബിജെപിയിൽ നിന്ന് മാറി സിപിഎമ്മിലേക്ക് ചില പ്രവർത്തകർ എത്തിയിരുന്നു. ഇതിനെച്ചൊല്ലി കുറച്ചുനാളായി സംഘർഷാവസ്ഥയുണ്ടെന്നാണ് സൂചന.

ഇന്നുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകനാണ് ആദ്യം വെട്ടേറ്റത്. ബിജെപിയിൽ നിന്ന് അടുത്തകാലത്ത് സിപിഎമ്മിലേക്ക് വന്ന പ്രവർത്തകനായ ഷിനുവിനെ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. തൊട്ടുപിന്നാലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടാവുകയും ഒരു ബിജെപി പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തു. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകൻ ഷിനുവിന് വെട്ടേറ്റതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കാറിലെത്തിയ ബിജെപി പ്രവർത്തകർ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു. ഷിനു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഷിനുവിന് വെട്ടേറ്റ് അൽപസമയത്തിനകം ബിജെപി പ്രവർത്തകൻ രഞ്ജിത്തിനും വെട്ടേറ്റു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാർജി ഭവനുനേരെ സ്റ്റീൽബോംബ് എറിഞ്ഞതോടെ സംഘർഷം വ്യാപിക്കുകയാണെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP