Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ എവിയേഷൻ ഡിഗ്രി പാസായവർ ഇത്രയും പേരോ? കണ്ണൂർ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് വിളിച്ച ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് പേർ; ഇന്റിഗോ എയർലൈൻസ് അധികൃതകർ ഉദ്യോഗാർഥികളെ പൊരിവെയിലത്ത് നിർത്തിയത് മണിക്കൂറുകൾ

കേരളത്തിൽ എവിയേഷൻ ഡിഗ്രി പാസായവർ ഇത്രയും പേരോ? കണ്ണൂർ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് വിളിച്ച ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് പേർ; ഇന്റിഗോ എയർലൈൻസ് അധികൃതകർ ഉദ്യോഗാർഥികളെ പൊരിവെയിലത്ത് നിർത്തിയത് മണിക്കൂറുകൾ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള ഇന്റർവ്യൂവിനെത്തിയ 2000 ഓളം വരുന്ന ഉദ്യോഗാർത്ഥികളെ ഇന്റിഗോ എയർലൈൻസ് അധികൃതകർ വെയിലത്തിട്ട് പൊരിച്ചു. ഇന്ന് രാവിലെ പത്ത് മണി മുതലാണ് കണ്ണൂരിലെ ഏറ്റവും തിരക്കേറിയ റോഡിലെ ഹോട്ടലിൽ ഇന്റർവ്യൂ ഒരുക്കിയിരുന്നത്. പത്ത് മണിക്ക് മുമ്പ് തന്നെ ഇന്റർവ്യൂവിന് ആയിരത്തിലേറെ പേർ എത്തി. നിന്ന് തിരിയാൻ സ്ഥലമില്ലാത്തതിനാൽ ഉദ്യോഗാർത്ഥികൾ റോഡിൽ തിങ്ങി നിറഞ്ഞു. അതോടെ വാഹന ഗതാഗതവും ഏറെക്കുറെ സ്തംഭിച്ചു. വനിതാ ഉദ്യോഗാർത്ഥികൾ വെയിലിൽ നിന്ന് രക്ഷപ്പെടാൻ സമീപ സ്ഥാപനങ്ങളിലെ കോണികളിൽ ഇടം തേടി. ആഡംബര ഹോട്ടലിലെ ഒരു ഹാളിലാണ് ഇന്റർവ്യൂ ഒരുക്കിയിരുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നും യുവതികളും യുവാക്കളും അഭിമുഖത്തിനെത്തിയിരുന്നു.

ഉദ്യോഗാർത്ഥികളുടെ ബാഹുല്യം നിയന്ത്രിക്കാനാവാതെ വന്നു. ആദ്യമെത്തിയ നൂറുപേരെ അഭിമുഖത്തിന് വിളിച്ചപ്പോൾ മറ്റുള്ളവർ തള്ളി തുറന്ന് അകത്ത് കയറി. ഇതോടെ സ്ഥിതി നിയന്ത്രണാതീതമായി. അതോടെ പൊലീസുമെത്തി. ഒടുവിൽ ബയോഡാറ്റയുടെ പകർപ്പ് തന്ന് എല്ലാവരോടും മടങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയായിരുന്നു. ബയോഡാറ്റ നൽകാനും ഉദ്യോഗാർത്ഥികൾ മത്സരിച്ചു. അതോടെ കൂട്ടപ്പൊരിച്ചിലായി. കയ്യൂക്കുള്ളവർ ബയോഡാറ്റ നൽകാൻ തയ്യാറായപ്പോൾ മറ്റൊരു കൂട്ടർ നിരാശരായി റോഡിൽ തന്നെ നിൽക്കുകയായിരുന്നു. അഭിമുഖത്തിന് അവസരം നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ പ്രതികരണം ഇങ്ങിനെ. രാവിലെ ഏഴ് മണിക്ക് എത്തിയതാണ് താൻ. എനിക്ക് ഇതുവരേയും അകത്ത് കയറാൻ കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും തള്ള് തുടങ്ങി. വാതിൽ പൊളിച്ചു മാറ്റി. അതുകൊണ്ട് മടങ്ങുകയാണ്.

പല ഉദ്യോഗാർത്ഥികളും ഇന്റർവ്യൂവിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിക്കുന്നു. എവിയേഷൻ ഡിഗ്രി പാസായവർക്ക് ഇന്റിഗോ എയർലൈൻസ് മുഖേനെ ജോലിക്ക് അവസരം എന്ന് കാട്ടി കഴിഞ്ഞ ദിവസം അധികൃതർ പരസ്യം നൽകിയിരുന്നു. എന്നാൽ ഇത്രയും ഉദ്യോഗാർത്ഥികളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്റിഗോ പ്രതിനിധി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് കേരളത്തിലായതുകൊണ്ട് വിദ്യാസമ്പന്നർ ഏറെയുള്ള വിരം അറിയില്ലേ എന്ന് ചോദിച്ചപ്പോൾ പ്രതികരണത്തിൽ നിന്നും അയാൾ ഒഴിഞ്ഞ് മാറുകയായിരുന്നു. 2000 ലേറെ ഉദ്യോഗാർത്ഥികളെ വെറും ഒരു ഹാളിൽ വെച്ച് ഇന്റർവ്യൂ ചെയ്യാൻ ഒരുങ്ങിയതാണ് പ്രശ്നങ്ങളുടെ കാരണം. ബയോഡാറ്റ നൽകിയവരെ യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും നോക്കി വീണ്ടും അഭിമുഖത്തിന് വിളിക്കുമെന്ന് പറഞ്ഞ് അധികൃതർ കൈ കഴുകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP