Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ 2018 ജനുവരിയിൽ നടക്കും; റൺവേയുടെ നിർമ്മാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായി; എയർ സൈഡ്, സിറ്റി സൈഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

കാത്തിരുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ 2018 ജനുവരിയിൽ നടക്കും; റൺവേയുടെ നിർമ്മാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായി; എയർ സൈഡ്, സിറ്റി സൈഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാനൊരുങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ 2018 ജനുവരിയിൽ നടക്കും. റൺവേയുടെ നിർമ്മാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായിക്കഴിഞ്ഞതായും വിമാനത്താവളത്തിന്റെ എയർ സൈഡ്, സിറ്റി സൈഡ് നിർമ്മാണപ്രവർത്തനങ്ങൾ തുടർന്ന് വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ഒരേസമയം 20 വിമാനങ്ങൾവരെ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രൺ രൂപകൽപന ചെയ്തിരിക്കുന്നത്.. കോഡ് 'ഇ' ഗണത്തിൽ പെടുന്ന ബോയിങ്ങ് ബി-777, എയർബസ് എ-330 തുടങ്ങിയ വിമാനങ്ങൾക്ക് ഉതകുന്നതാണ് നിലവിലെ റൺവേയുടെ രൂപകൽപന. ഭാവിയിൽ ഇത് എയർബസ് എ-380 പോലെയുള്ള കോഡ് 'എഫ്' ഗണത്തിൽ പെടുന്ന വിമാനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

തലശ്ശേരി പട്ടണത്തിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും.എയർപോർട്ട് പ്രവർത്തനം തുടങ്ങിയാൽ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയും. 2016 ഫെബ്രുവരി 29 ന് ഇവിടെ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്.
പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്‌സ് ആൻഡ് കൺസൽറ്റന്റ്‌സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP