Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് 42,667 യാത്രികർ; സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിച്ചേക്കും; എയർപോർട്ടിന് ലഭിക്കുന്നത് പ്രതീക്ഷാ നിർഭരമായ സഹകരണമെന്ന് കിയാൽ മാനേജ്‌മെന്റ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് 42,667 യാത്രികർ; സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിച്ചേക്കും; എയർപോർട്ടിന് ലഭിക്കുന്നത് പ്രതീക്ഷാ നിർഭരമായ സഹകരണമെന്ന് കിയാൽ മാനേജ്‌മെന്റ്

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു മാസം കൊണ്ട് 42,667 യാത്രികർ പറക്കുകയും തിരിച്ചിറങ്ങുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 9 ന് ഉത്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ ഇന്നുവരെയുള്ള കണക്കാണിത്. 61 അന്താരാഷ്ട്ര സർവ്വീസുകൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുകയും 62 അന്താരാഷ്ട്ര സർവ്വീസുകൾ കണ്ണൂരിൽ നിന്ന് പുറപ്പെടുകയും ചെയ്തു. 81 ആഭ്യന്തര സർവ്വീസുകളാണ് കണ്ണൂരിൽ എത്തിച്ചേർന്നത്. 82 സർവ്വീസുകൾ പുറപ്പെടുകയും ചെയ്തു. ഇക്കാലയളവിൽ 10,193 അന്താരാഷ്ട്ര യാത്രികരാണ് കണ്ണൂരിൽ നിന്ന് പറന്നത്. 10,942 അന്താരാഷ്ട്ര യാത്രികർ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്തു. 

കണ്ണൂർ വിമാനത്താവളം വഴി പോയ ആഭ്യന്തരയാത്രികരുടെ എണ്ണവും കുറവല്ല. 10,193 ആഭ്യന്തര യാത്രികരാണ് കണ്ണൂരിൽ നിന്നും വിമാനം കയറിയത്. 10,987 പേർ കണ്ണൂരിൽ ഇറങ്ങുകയും ചെയ്തു. നിലവിൽ പത്ത് സർവ്വീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നടത്തുന്നത്. ഈ മാസം അവസാനത്തോടെ അത് ഇരട്ടിയാകും. കൂടുതൽ ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിക്കാനുള്ള നടപടികൾ കിയാലിന്റെ പരിഗണനയിലുണ്ട്. എല്ലാറ്റിനും പുറമേ എയർപോർട്ട് സന്ദർശിക്കാൻ ദിനം പ്രതി ആയിരങ്ങളാണ് എത്തുന്നത്. വിമാനം പറന്നിറങ്ങുന്നതും പോകുന്നതും കാണാൻ പ്രവേശന ടിക്കറ്റ് മൂലം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതീക്ഷാ നിർഭരമായ സഹകരണമാണ് കണ്ണൂർ എയർപോർട്ടിന് ലഭിക്കുന്നതെന്ന് കിയാൽ മാനേജിങ് ഡയരക്ടർ വി.തുളസീദാസ് പറഞ്ഞു. അത്യാധുനികവും അതിവിപുലവുമായ കണ്ണൂർ വിമാനത്താവളം 1892 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ആയിരം കോടി ഓഹരി മൂലധനവും 892 കോടി വായ്പയുമാണ്. മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം കണ്ണൂർ ജില്ലക്ക് പുറമേ കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങൾ, വയനാട്, കാസർഗോഡ് ജില്ലകൾ, മാഹി, കർണ്ണാടകയിലെ കുടക്, എന്നിവിടങ്ങളിലെ യാത്രക്കാരുടെ യാത്രാ കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP