Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ വിമാനത്താവളത്തിന്റെ കാലിബ്രേഷൻ പരിശോധന പൂർത്തിയായില്ല; കാലിബ്രേഷൻ ഇന്നും തുടരും; വൈകീട്ടോടെ പരിശോധന പൂർത്തിയാക്കി എയർപോർട്ട് അഥോറിറ്റി സംഘം മടങ്ങും

കണ്ണൂർ വിമാനത്താവളത്തിന്റെ കാലിബ്രേഷൻ പരിശോധന പൂർത്തിയായില്ല; കാലിബ്രേഷൻ ഇന്നും തുടരും; വൈകീട്ടോടെ പരിശോധന പൂർത്തിയാക്കി എയർപോർട്ട് അഥോറിറ്റി സംഘം മടങ്ങും

രഞ്ജിത് ബാബു

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കാരണം കണ്ണൂർ വിമാനത്താവളത്തിന്റെ ഐ.എൽ. എസ് കാലിബ്രേഷൻ ഇന്നലെ പൂർത്തിയായില്ല. എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം ഉപയോഗിച്ചുള്ള പരിശോധന ഇന്ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണ ഗതിയിൽ മൂന്ന് നാല് മണിക്കൂർ കൊണ്ട് ഇൻസ്ട്രമെന്റൽ ലാൻഡിങ് സിസ്റ്റത്തിന്റെ പരിശോധനകൾ പൂർത്തിയാകേണ്ടതാണ്. എന്നാൽ ആകാശം മേഘാവൃതമാവുകയും ചാറ്റൽ മഴയും കാറ്റിന്റെ ദിശ എതിരാവുകയും ചെയ്തതിനാൽ പരിശോധനകൾ ഇന്നലേയും പൂർത്തീകരിക്കാനായില്ല. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ എൽ. എൻ പ്രസാദാണ് കാലിബ്രേഷന് നേതൃത്വം നൽകുന്നത്.

ഇൻസ്ട്രമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ കൃത്യതാ പരിശോധനക്ക് പുറമേ സുരക്ഷിതമായി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ വേണ്ടുന്ന പ്രസിഷൻ അപ്രോച്ച്പാത്ത്, ഇന്റിക്കേറ്റർ ഗ്ലൈഡ് പാത്ത്, സിഗ്‌നൽ ലൈറ്റുകൾ, ലോക്കലൈസർ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും അധികൃതർ പരിശോധിച്ച് വരുന്നുണ്ട്. പൂനയിലെ അന്തരീക്ഷ വിഞ്ജാന വിഭാഗത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്. കാറ്റ്, മഴ, വെയിൽ, അന്തരീക്ഷ ഊഷ്മാവ് എന്നിവയെല്ലാം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങളും അടുത്ത ദിവസം തന്നെ വിമാനത്താവളത്തിലെത്തും. പരിശോധനക്കെത്തിയ ബീച്ച് ക്രാഫ് വിഭാഗത്തിൽപെട്ട ബി. 350 എന്ന ചെറുവിമാനമാണ് കാലിബ്രേഷൻ നടത്തുന്നത്.

നേരത്തെ സിഗ്‌നൽ പരിധിയിൽ വട്ടമിട്ട് പറക്കുകയായിരുന്നു പരിശോധനക്കെത്തിയ വിമാനങ്ങൾ. എന്നാൽ ഇപ്പോഴെത്തിയ വിമാനം റൺവേയിൽ തന്നെയാണ് ഇറക്കിയത്. ഇന്നലത്തെ പരിശോധന കഴിഞ്ഞും വിമാനം റൺവേയിൽ തന്നെയാണുള്ളത്. ഇന്നത്തെ പരിശോധനയോടെ മടങ്ങുന്ന പരിശോധനാ സംഘം സിവിൽ ഏവിയേഷൻ ഡയരക്ടർക്കും എയർപോർട്ട് അഥോറിറ്റിക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ശേഷം അന്തിമ പരിശോധനക്കായി ഡയരക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ വകുപ്പിനേയും മറ്റ് കേന്ദ്ര ഏജൻസികളേയും അന്തിമ പരിശോധനക്കായി നിയോഗിക്കപ്പെട്ടും. അതോടെ അവരും കണ്ണൂർ വിമാനത്താവളത്തിലെത്തും. തുടർന്ന് വലിയ യാത്രാ വിമാനങ്ങൾ റൺവേയിൽ ഇറക്കിയുള്ള പരിശോധനയും നടത്തും. തുടർന്നാണ് അന്തിമ ലൈസൻസ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP