Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമപരിശോധന ഈ മാസം 17 മുതൽ; മൂന്ന് ദിവസത്തെ പരിശോധനയിൽ യാത്രാ വിമാനം ഇറക്കും; എയർ ഇന്ത്യയുടെ യാത്രാ ഷെഡ്യൂൾ പുറത്തിറക്കി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമപരിശോധന ഈ മാസം 17 മുതൽ; മൂന്ന് ദിവസത്തെ പരിശോധനയിൽ യാത്രാ വിമാനം ഇറക്കും; എയർ ഇന്ത്യയുടെ യാത്രാ ഷെഡ്യൂൾ പുറത്തിറക്കി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ പരിശോധനക്കായി സിവിൽ ഏവിയേഷൻ ഡയരക്ടറേറ്റിലെ വിദഗ്ദർ വരുന്നു. ഈ മാസം 17,18, 19 തീയ്യതികളിലാണ് ഡൽഹി സിവിൽ ഏവിയേഷൻ വകുപ്പിലെ വിദഗ്ദർ എത്തുക. അന്തിമ പരിശോധനയുടെ ഭാഗമായി 200 പേർക്ക് കയറാവുന്ന യാത്രാ വിമാനവും ഈ ദിവസങ്ങളിൽ കണ്ണൂർ എയർപോർട്ടിൽ ഇറക്കും. ഈ മൂന്ന് ദിവസത്തെ പരിശോധയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. വിമാനത്താവളത്തിന്റെ ഉത്ഘാടനം ഒക്ടോബർ അവസാനവാരം നടക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതോടെ സർവ്വീസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കണം. 


എന്നാൽ എയർ ഇന്ത്യ സർവ്വീസിന്റെ ഷെഡ്യൂൾ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബർ 29 ന് പ്രാവർത്തികമാവത്തക്കം ഷെഡ്യൂൾ എയർ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ ദിവസങ്ങൾക്കകം ഷെഡ്യൂൾ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവർ ലക്ഷ്യമിടുന്നത്. സിവിൽ എവിയേഷൻ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കിയാൽ അധികൃതരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. അതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഒമാൻ, മസ്‌ക്കറ്റ്, ഷാർജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സർവ്വീസ് നടത്തുക. ദിവസം മൂന്ന് സർവ്വീസെങ്കിലും ഉണ്ടാകും.

എയർ ഇന്ത്യക്ക് പുറമേ ജറ്റ് എയർവേസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേ, പാസഞ്ചർ ടെർമിനൽ, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയർപോർട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ പരിശോധനകളും വിമാനത്താവളത്തിൽ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞതിനാൽ അന്തിമ പരിശോധനയോടെ മറ്റ് വിമാനകമ്പനികളും ഷെഡ്യൂൾ തീയ്യതിയും സമയവും ക്രമീകരിച്ച് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP