Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി; ചെറിയ ഓഹരികൾ എടുത്തവർക്ക് കൂടുതൽ ഓഹരികൾ വാങ്ങാമെന്നും പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി; ചെറിയ ഓഹരികൾ എടുത്തവർക്ക് കൂടുതൽ ഓഹരികൾ വാങ്ങാമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവള കമ്പനിയുടെ എട്ടാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി സാധ്യമായി. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഒരോ സർവീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയായി. വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറും.
റൺവേയുടെയും സേഫ്റ്റി ടെർമിനലിന്റെയും നിർമ്മാണം മഴയൊഴിഞ്ഞ ശേഷം എൽ ആൻഡ് ടി ആരംഭിക്കും. 2018 ജനുവരിയിൽ പ്രവൃത്തി പൂർത്തിയാകും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ടെർമിനലും ജനുവരിയിൽ പൂർത്തിയാകും. 498 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഡിസംബറോടെ എക്‌സ്‌റേ മെഷീനും 2018 മാർച്ചിൽ ലഗേജ് സംവിധാനവും ഫെബ്രുവരിയിൽ പാസഞ്ചർ ബോർഡിങ് ടെർമിനലും തയ്യാറാവും. എസ്‌കലേറ്റർ സംവിധാനം ജനുവരിക്ക് മുൻപ് പൂർത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെൻഡർ നടപടി അവസാന ഘട്ടത്തിലാണ്.

വിമാനത്താവളത്തിന്റെ ചെറിയ ഓഹരികൾ എടുത്തവർക്ക് കൂടുതൽ ഓഹരികൾ വാങ്ങുന്നതിന് തടസ്സമില്ല. സഹകരണ സ്ഥാപനങ്ങൾക്കും ഓഹരിയെടുക്കാം. വിമാനത്താവള ബോർഡിന്റെ പ്രവർത്തനം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും ഡയറക്ടർമാരുമായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, എം.ഡി ബാലകിരൺ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP