Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ പരീക്ഷണം നാളെ; പരീക്ഷണപ്പറക്കലിന് എത്തുന്നതു 10 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യോമസേനയുടെ കോഡ് 2 ബി വിമാനം

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ പരീക്ഷണം നാളെ; പരീക്ഷണപ്പറക്കലിന് എത്തുന്നതു 10 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യോമസേനയുടെ കോഡ് 2 ബി വിമാനം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാന പരീക്ഷണപ്പറക്കൽ തിങ്കളാഴ്ച നടക്കും. രാവിലെ 9.10ന് റൺവേയിൽ വിമാനം പറന്നിറങ്ങും. വ്യോമസേനയുടെ കോഡ് 2 ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കൽ. ബംഗളൂരുവിൽ നിന്നെത്തുന്ന വിമാനം ചടങ്ങുകൾക്കുശേഷം വീണ്ടും പറന്നുയരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും.

ചടങ്ങിനുള്ള ഒരുക്കങ്ങൾ പദ്ധതിപ്രദേശത്ത് പൂർത്തിയായി. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് സമീപത്തായി 4000 പേരെ ഉൾക്കൊള്ളുന്ന പന്തൽ തയ്യാറാക്കിയിട്ടുണ്ട്. റൺവേയ്ക്ക് സമീപം ബാരിക്കേഡുകൾ കെട്ടിത്തിരിക്കും. റൺവേയിൽ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്ററാണ് പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. പദ്ധതി പ്രദേശത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും. 500ലധികം പൊലീസുകാരെ സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിക്കും. എന്നാൽ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്ന വ്യോമസേനയുടെ കോഡ് ബി വിമാനം ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളത്തിന് മുകളിലൂടെ പറന്നു. ബംഗളൂരുവിൽനിന്നെത്തിയ വിമാനം റൺവേയ്ക്ക് മുകളിലൂടെ മൂന്നുവട്ടം ചുറ്റിയശേഷമാണ് തിരിച്ചുപോയത്. ഈ വിമാനം തന്നെയാകും നാളെ പരീക്ഷണപറക്കലിന് എത്തുക. നേരത്തെ സ്വകാര്യകമ്പനിയുടെ വിമാനം പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്നുവച്ചതായി കിയാൽ എം.ഡി. ജി.ചന്ദ്രമൗലി പറഞ്ഞു. പത്തുപേരെ ഉൾക്കൊള്ളാൻ കഴിയുന്ന കോഡ് 2 ബി വിമാനത്തിൽ യാത്രക്കാർ ഉണ്ടാകില്ല. സിവിൽ ഏവിയേഷൻ ഡയറക്ടറുടെ നിർദേശപ്രകാരമാണിത്.

ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് ഒരു നിയന്ത്രണവുമേർപ്പെടുത്തിയിട്ടില്ലെന്ന് കിയാൽ എം.ഡി. ജി.ചന്ദ്രമൗലി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുഴുവൻ പേർക്കും സൗകര്യമേർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പലർക്കും ക്ഷണക്കത്തുൾപ്പെടെ കിട്ടിയില്ലെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് എം.ഡി.യുടെ വിശദീകരണം.

അതേസമയം കണ്ണൂർ വിമാനത്താവളപ്രദേശത്ത് ആദ്യവിമാനമിറക്കുന്ന ചടങ്ങിലേക്ക് ക്ഷണിതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കുമുൾപ്പെടെ ക്ഷണക്കത്തും പ്രവേശനപാസും ലഭിക്കാത്തത് അപലപനീയമാണെന്ന് ഡി.സി.സി. സെക്രട്ടറി വി.ആർ.ഭാസ്‌കരൻ പ്രസ്താവനയിൽ അറിയിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ സർക്കാർ അച്ചടിച്ചു നല്കിയ ക്ഷണക്കത്തടക്കം ആർക്കും നല്കാതെയിരിക്കുകയാണ്. ഇടതുമുന്നണി പ്രഖ്യാപിച്ച ബഹിഷ്‌കരണാഹ്വാനം വിജയിപ്പിക്കുന്നതിനായി ചില ഉദ്യോഗസ്ഥർ ദുഷ്ടലാക്കോടെ പെരുമാറുകയാണെന്നും ഭാസ്‌കരൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP