Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിലെ ആയുധ നിർമ്മാണവും ശേഖരണവും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ല; അക്രമികളെ തള്ളിപ്പറയാൻ രാഷ്ട്രീയ നേതൃത്വം തയാറാകണം; സമ്മർദത്തിനു വഴങ്ങാതെ പൊലീസ് പൊലീസാകണം; കണ്ണൂരിന്റെ സമാധാനത്തിനായി ചേർന്ന സർവകക്ഷി യോഗത്തിൽ പിണറായി നല്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

കണ്ണൂരിലെ ആയുധ നിർമ്മാണവും ശേഖരണവും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ല; അക്രമികളെ തള്ളിപ്പറയാൻ രാഷ്ട്രീയ നേതൃത്വം തയാറാകണം; സമ്മർദത്തിനു വഴങ്ങാതെ പൊലീസ് പൊലീസാകണം; കണ്ണൂരിന്റെ സമാധാനത്തിനായി ചേർന്ന സർവകക്ഷി യോഗത്തിൽ പിണറായി നല്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

കണ്ണൂർ: ജില്ലയിലെ സംഘർഷങ്ങളിൽ പൊലീസ് സമ്മർദ്ദത്തിനു വഴങ്ങാതെ കർശന നടപടി സ്വീകരിക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് രാവിലെ പത്തിന് കളക്ടറേറ്റ് കോൺഫ്രൻസ് ഹോളിലാണു സർവകക്ഷി യോഗം ചേർന്നത്. ഇന്നലെ തിരുവനന്തപുരത്ത് ബിജെപി-സിപിഐഎം നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു മുഖ്യമന്ത്രിയുടെ കണ്ണൂരിലെ സർവകക്ഷി യോഗം. നേരത്തെ സർവകക്ഷി യോഗം നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമാധാന യോഗം വിളിച്ചു ചേർക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ആർഎസ്എസ് നേതാവ് ഗോപാലൻകുട്ടി മാസ്റ്റർ, എന്നിങ്ങനെ വിവിധ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

സമാധാന ശ്രമങ്ങൾ താഴെ തട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് യോഗത്തിൽ ചർച്ചയായത്. നേരത്തെ നടത്തിയ സമാധാന ചർച്ചകൾ ഫലം കണ്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു സ്ഥലത്ത് സംഘർഷമോ, കൊലപാതകമോ ഉണ്ടായാൽ ആ പ്രദേശത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം എത്തും. അക്രമങ്ങളെ പാർട്ടി നേതൃത്വം തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു വിഭാഗമാണ് സംഘർഷങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ആയുധ നിർമ്മാണവും ശേഖരവുമുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ആയിരിക്കുകയില്ല. ഇത് തടയാനായി പൊലീസ് കർശന നടപടി എടുക്കണം. രാഷ്ട്രീയ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ എത്തുമ്പോൾ സംഘം ചേർന്ന് തടയുന്ന സ്ഥിതിയാണ്. പൊലീസ് സമ്മർദ്ദത്തിന് വഴങ്ങരുത്. പ്രേരണകൾക്ക് വഴങ്ങി പൊലീസ് തിരിച്ചുവരുന്നത് അവസാനിപ്പിക്കും. ഈ ഘട്ടത്തിൽ പൊലീസ് പൊലീസാകുമെന്നും പിണറായി പറഞ്ഞു.

ആരാധനാലയങ്ങൾ, വീടുകൾ, വാഹനങ്ങൾ, കടകൾ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ ഇല്ലാതാക്കണം. രാഷ്ട്രീയ നേതൃത്വം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ പൊലീസ് മേധാവികളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാരാണ് പൊലീസുകാരുടെ സ്ഥലം മാറ്റത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടത് സർക്കാർ അധികാരത്തിലേറിയശേഷം കണ്ണൂരിലെ വിവിധ രാഷ്ട്രീയ സംഘർഷങ്ങളിൽ ഏഴുപേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP