Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ-കരുണ മെഡിക്കൽ പ്രവേശനത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല; പോംവഴി സർക്കാർ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ-കരുണ മെഡിക്കൽ പ്രവേശനത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല; പോംവഴി സർക്കാർ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിർമ്മാണത്തിനെതിരെ സുപ്രീംകോടതിയും ഗവർണറും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ഇനി ഇക്കാര്യത്തിൽ സർക്കാരുമായി പ്രതിപക്ഷം ചർച്ച നടത്തുന്നതിൽ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പ്രശ്നത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഇക്കാര്യത്തിൽ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. 180 വിദ്യാർത്ഥികളുടെ കണ്ണീരിന് മമുൻപിൽ അവരുടെ ഭാവി ഓർത്ത് മുനുഷ്യത്വപരമായ സമീപനം സ്വീകരിച്ചതു കൊണ്ടാണ് ബില്ലിനെ സഭയിൽ പിന്തുണച്ചത്.

ആത്മഹത്യയിലേക്ക് നീങ്ങുന്ന കുട്ടികളെ ആ ദയനീയാവസ്ഥയിൽ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ടെന്ന് കണ്ടതിനാലാണ് ആ സമീപനം സ്വീകിരിച്ചത്. ഏതായാലും സുപ്രീംകോടതിയും ഗവർണറും അതിലെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഇനി പോംവഴി കണ്ടെത്തേണ്ടത് സർക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP