Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അക്രമങ്ങളൊന്നുമില്ല, പണിമുടക്കിൽ കണ്ണൂർ സമാധാനപരം; സമരക്കാർ ട്രെയിൻ തടഞ്ഞതൊഴിച്ചാൽ കാര്യമായ പ്രശ്‌നങ്ങളില്ല; കടകൾ തുറന്നത് അങ്ങിങ്ങായി മാത്രം; സർക്കാർ പ്രതിരോധത്തിൽ ആകാതിരിക്കാൻ ശ്രദ്ധയോടെ അണികളും നേതാക്കളും

അക്രമങ്ങളൊന്നുമില്ല, പണിമുടക്കിൽ കണ്ണൂർ സമാധാനപരം; സമരക്കാർ ട്രെയിൻ തടഞ്ഞതൊഴിച്ചാൽ കാര്യമായ പ്രശ്‌നങ്ങളില്ല; കടകൾ തുറന്നത് അങ്ങിങ്ങായി മാത്രം; സർക്കാർ പ്രതിരോധത്തിൽ ആകാതിരിക്കാൻ ശ്രദ്ധയോടെ അണികളും നേതാക്കളും

രഞ്ജിത്ത് ബാബു

കണ്ണൂർ: നാല്പത്തെട്ട് മണിക്കൂർ പണിമുടക്കിന്റെ ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടിട്ടും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ കണ്ണൂർ. ചരിത്രത്തിലെ അത്യപൂർവ്വമെന്ന് വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള സമാധാനപരമായ ആദ്യപണിമുടക്കാണ് കണ്ണൂർ ജില്ലയിൽ കടന്നു പോകുന്നത്. സാധാരണ ഗതിയിൽ പണിമുടക്ക് തുടങ്ങുന്ന അർദ്ധരാത്രി തന്നെ അക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. റോഡുകളിൽ ടയർ കത്തിച്ചും മാർഗ്ഗ തടസ്സം സൃഷ്ടിച്ചും ആരംഭിക്കുന്ന പണിമുടക്ക് രാവിലെയാകുമ്പോഴേക്കും രൂക്ഷമാകും. കരി ഓയിൽ പ്രയോഗം, നായ്ക്കുരണ പൊടി, എന്നി സമരായുധങ്ങൾക്കൊപ്പം കല്ലേറും വെട്ടും കുത്തുമൊക്കെ ജില്ലയിൽ അരങ്ങേറുന്നതാണ് പതിവ് രീതി. എന്നാൽ ഇത്തവണ അതിൽ നിന്നെല്ലാം ഭിന്നമായ പണിമുടക്കാണ് നടന്നു പോകുന്നത്.

കണ്ണൂരുകാർ സമാധാനത്തിന്റെ വഴി സ്വീകരിച്ചുവോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് പണിമുടക്കിന്റെ ഇതുവരെയുള്ള മണിക്കൂറുകൾ. സ്വകാര്യ വാഹനങ്ങൾ പണിമുടക്കിയവർ നടത്തുന്ന പ്രകടന സമയത്ത് കടന്നു പോയതും അവയ്ക്ക് സഞ്ചരിക്കാൻ സമരക്കാർ വഴിമാറികൊടുക്കുന്ന അവസ്ഥക്കും വരെ കണ്ണൂർ ഇന്ന് സാക്ഷ്യം വഹിച്ചു. എന്നാൽ ട്രെയിൻ ഗതാഗതം ആകെ താറുമാറായി. മംഗലൂരുവിൽ നിന്നും ചെന്നൈ എഗ്മോറിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ് പ്രസ്സ് പയ്യന്നൂരിൽ ഒരു മണിക്കൂറും കണ്ണപുരത്ത് അരമണിക്കൂറും സമരക്കാർ തടഞ്ഞിട്ടു. മംഗലൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്സ് പ്രസ്സ് കണ്ണൂരിലും ചെറുവത്തൂരിലും സമരാനുകൂലികൾ തടഞ്ഞു.

സമരക്കാർ ഏറേയും ട്രെയിൻ തടയാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതു മൂലം ട്രെയിൻ യാത്രികർ പലയിടത്തും കുടുങ്ങി. നഗര പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞു തന്നെ കിടന്നു. ഒറ്റപ്പെട്ട സ്ഥലത്ത് മാത്രമാണ് ചില കടകൾ തുറന്നത്. കെ. എസ്. ആർ.ടി.സി. ബസ്സുകൾ റോഡിലിറങ്ങിയില്ല. കാസർഗോഡ് ജില്ലയിലും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. കർണ്ണാടകത്തിൽ നിന്നും വരുന്ന ആർ.ടി.സി. ബസ്സുകൾ കാസർഗോഡ് ജില്ലാ അതിർത്തിയായ തലപ്പാടി വരെ സർവ്വീസ് നടത്തി തിരിച്ച് പോവുകയാണ്. കാഞ്ഞങ്ങാട്ട് ചെന്നൈ മംഗലാപുരം മെയിൽ സമരാനുകൂലികൾ തടഞ്ഞിട്ടു. കാസർഗോട്ട് മൂന്ന് ട്രെയിനുകൾ തടഞ്ഞിട്ടു. പൊലീസെത്തി സമരക്കാരെ മാറ്റിയ ശേഷം സർവ്വീസ് പു:നരാരംഭിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP