Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ മൂന്നിടത്ത് ട്രെയിൻ തടഞ്ഞു; സമരനേതാക്കളുടെ പ്രസംഗം കഴിയും വരെ കാഴ്‌ച്ചക്കാരായി നിന്ന് പൊലീസ്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടകൾ തുറന്നെങ്കിലും പച്ചക്കറിക്ക് തീവില ഈടാക്കി; അക്രമമൊന്നുമില്ലാതെ ജില്ലയിൽ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്

കണ്ണൂരിൽ മൂന്നിടത്ത് ട്രെയിൻ തടഞ്ഞു; സമരനേതാക്കളുടെ പ്രസംഗം കഴിയും വരെ കാഴ്‌ച്ചക്കാരായി നിന്ന് പൊലീസ്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടകൾ തുറന്നെങ്കിലും പച്ചക്കറിക്ക് തീവില ഈടാക്കി; അക്രമമൊന്നുമില്ലാതെ ജില്ലയിൽ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും കണ്ണൂരിലും പയ്യന്നൂരിലും ട്രെയിനുകൾ തടഞ്ഞിട്ടു. ചെന്നൈയിൽ നിന്നും മംഗലൂരുവിലേക്ക് പോവുകയായിരുന്ന മംഗലൂരു മെയിലാണ് കണ്ണൂരിൽ തടഞ്ഞിട്ടത്. സാധാരണ യാത്രക്കാർക്ക് പുറമേ മംഗലൂരുവിൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികളും ഇതുമൂലം ഏറെ നേരം വഴിയിലായി. പണിമുടക്കിന്റെ രണ്ടാം ദിവസം കണ്ണൂർ ജില്ല ഫലത്തിൽ നിശ്ചലമായി. ഇന്നലെയെ അപേക്ഷിച്ച് സ്വകാര്യങ്ങൾ റോഡിലിറങ്ങിയതും കുറവായിരുന്നു. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. റോഡുകൾ പൂർണ്ണമായും ഇന്ന് വിജനമായിരുന്നു. പണിമുടക്കിയ തൊഴിലാളികൾ വിവിധ സംഘടനകളുടെ കൊടികളുമേന്തി പ്രകടനമായാണ് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ തടഞ്ഞത്.

അടിയന്തിര യാത്രക്ക് ട്രെയിനിനെ ആശ്രയിച്ചവർക്ക് കടുത്ത ശിക്ഷയാണ് ഇതിലൂടെ ഉണ്ടായത്. ഒരേ ട്രെയിൻ തന്നെ സമരാനുകൂലികൾ വിവിധ സ്റ്റേഷനുകളിൽ തടഞ്ഞിട്ടതും യാത്രക്കാരുടെ ദുരിതത്തിന് ആക്കം കൂട്ടി. മറ്റ് സ്ഥലങ്ങളിൽ ട്രെയിൻ തടഞ്ഞതു മൂലം മണിക്കൂറുകൾ വൈകിയാണ് മലബാറിൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്. മംഗലൂരിവിലേക്ക് പോവുകയായിരുന്ന മലബാർ എക്സപ്രസ്സും മംഗലൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എഗ്മോർ എക്സപ്രസ്സും പയ്യന്നൂരിൽ സമരക്കാർ തടഞ്ഞു. പൊലീസ് എല്ലാ സ്റ്റേഷനുകളിലും നിലയുറപ്പിച്ചെങ്കിലും ട്രെയിൻ തടയൽ സമരത്തിന്റെ ഉത്ഘാടന ചടങ്ങ് കഴിയും വരെ അവരും കാഴ്‌ച്ചക്കാരായി മാറി. അതിന് ശേഷം മാത്രമാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

നഗരപ്രദേശങ്ങളിൽ കമ്പോളങ്ങൾ പൂർണ്ണമായും സ്തംഭിച്ചെങ്കിലും നഗരത്തിന് പുറത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില കടകൾ തുറന്നിരുന്നു. എന്നാൽ ഇത്തരം കടകളിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് കൊള്ള വിലയെടുത്തതായും ആരോപണമുയർന്നിട്ടുണ്ട്. പണിമുടക്കിന് തൊട്ടു മുമ്പ് കിലോ ഗ്രാമിന് 26 മുതൽ 30 വരെയുള്ള തക്കാളിക്ക് ഇന്നലേയും ഇന്നുമായി 60 ഉം 70 ഉം രൂപയാണ് വ്യാപാരികൾ ഈടാക്കിയത്. ഉള്ളിക്കും ക്രമാതീത വില ഈടാക്കിയതായി ഉപഭോക്താക്കൾ പറയുന്നു. പണിമുടക്ക് രണ്ടാം ദിവസത്തേക്ക് കടന്നെങ്കിലും കണ്ണൂർ ജില്ലയിൽ ഒരു ഒറ്റ അക്രമ സംഭവങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് ഏക ആശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP