Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ ടെറിട്ടോറിയൽ ആർമിക്ക് ദക്ഷിണ മേഖലാ പുരസ്‌ക്കാരം; ഏറ്റവും മികച്ച ടെർറിട്ടോറിയൽ ആർമി എന്ന ബുഹുമതി സ്വന്തം; വിജയിച്ചെത്തുന്ന സൈനികർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കും

കണ്ണൂർ ടെറിട്ടോറിയൽ ആർമിക്ക് ദക്ഷിണ മേഖലാ പുരസ്‌ക്കാരം; ഏറ്റവും മികച്ച ടെർറിട്ടോറിയൽ ആർമി എന്ന ബുഹുമതി സ്വന്തം; വിജയിച്ചെത്തുന്ന സൈനികർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കും

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ടെറിട്ടോറിയൽ ആർമിക്ക് ദക്ഷിണ മേഖലാ പുരസ്‌ക്കാരം. 2017 - 2018 ലെ ഏറ്റവും മികച്ച ടെർറിട്ടോറിയൽ ആർമി എന്ന ബുഹുമതിക്കാണ് കണ്ണൂർ ആസ്ഥാനമായ 122 ടി.എ. ബറ്റാലിയനെ തിരഞ്ഞെടുത്തത്. ആർമി പ്രൊഫഷണൽ കോമ്പറ്റീഷൻ, ഇൻസാസ് റൈഫിൾ ആൻഡ് 7.62 ലൈറ്റ് മിഷൻ ഗൺ ഫയറിങ്, 81 എം.എം. മോർട്ടാർ ഫയറിങ്, മീഡിയം മിഷിൻ ഗൺ ഫയറിങ് എന്നിവയിലാണ് കണ്ണൂർ ടി.എ. ബറ്റാലിയൻ ഒന്നാം സ്ഥാനത്തെത്തിയത്.

കൂടാതെ സ്ഫോട്സ് ഇനങ്ങളായ ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കണ്ണൂർ ബറ്റാലിയൻ കഴിവ് തെളിയിച്ചു. ടി.എ. ബറ്റാലിയനുള്ള പുരസ്‌ക്കാരം പൂനയിലെ ദക്ഷിണ മേഖലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ദക്ഷിണ മേഖലാ ടെറിട്ടോറിയൽ ആർമി ചീഫ് ബ്രിഗേഡിയർ സജീവ് തിവാരിയിൽ നിന്നും കണ്ണൂർ 122 ബറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ രാജേഷ് കനോജ ഏറ്റു വാങ്ങി.

16 ാം തീയ്യതി കണ്ണൂരിൽ തിരിച്ചെത്തുന്ന സേനക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സമുചിതമായ സ്വീകരണം നൽകും. ഇക്കഴിഞ്ഞ 9 ാം തീയ്യതിയായിരുന്നു ടെറിട്ടോറിയൽ ആർമിയുടെ 69 ാം പിറന്നാൾ. 1949 ലാണ് 'വീരദ്രാവിഡ കുത്തടാ കൊല്ലടാ ' എന്ന മുദ്രാവാക്യവും വഹിച്ച് ഈ സേന നിലവിൽ വന്നത്. അങ്കചേകവരുടെ വാളും പരിചയും വഹിച്ചു കൊണ്ടുള്ളതാണ് ഈ ആർമി വിഭാഗത്തിന്റെ ലോഗോ. കഴിഞ്ഞ പ്രളയകാലത്ത് കണ്ണൂരിലെ ഇരിട്ടി, അയ്യം കുന്ന് മലയോര മേഖലകളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിനിറങ്ങി നാട്ടുകാരുടേയും ഭരണാധികാരികളുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വീടുകളിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിച്ചും അപകടത്തിലായ നിരവധി പാലങ്ങളെ അതേ നിലിയിൽ നിലനിർത്തിയും ടെറിട്ടോറിയൽ ആർമി ജവാന്മാരുടെ സേവനം ജില്ലയിലെ നാശ നഷ്ടങ്ങളുടെ അളവ് കുറക്കാൻ കാരണമായി. വഴിമാറിയൊഴികിയ പുഴയുടെ ഭീഷണിയിൽ നിന്നും നിരവധി കുടുംബങ്ങളെയാണ് ഈ ബറ്റാലിയൻ രക്ഷിച്ചത്. ഈ ബറ്റാലിയനിലെ 220 ഓളം ജവാന്മാർ കഴിഞ്ഞ മൂന്ന് മാസമായി ജമ്മുകാശ്മീരിലെ അതിർത്തി മേഖലയിൽ സേവനമനുഷ്ടിച്ച് വരികയാണ്. ചലച്ചിത്ര താരം മോഹൻലാൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണലായി പദവി ഏറ്റെടുത്തതും കണ്ണൂർ ആസ്ഥാനത്തു നിന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP