Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും കണ്ണൂരിൽ വ്യാപക നാശനഷ്ടം; പ്രളയഭൂമിയിൽ ആശ്വസമായി പട്ടാളം രംഗത്ത്; രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് കണ്ണൂർ ടെറിറ്റോറിയൽ ആർമി ബെറ്റാലിയൻ

ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും കണ്ണൂരിൽ വ്യാപക നാശനഷ്ടം; പ്രളയഭൂമിയിൽ ആശ്വസമായി പട്ടാളം രംഗത്ത്; രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് കണ്ണൂർ ടെറിറ്റോറിയൽ ആർമി ബെറ്റാലിയൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ഭീഷണിയിലായ മലയോര മേഖലക്ക് ആശ്വാസമായി കൈമെയ്യ് മറന്ന് പട്ടാളം. 122 ഇൻഫെന്ററി ബെറ്റാലിയന്റെ സേവനമാണ് കഴിഞ്ഞ രാത്രിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസം പകർന്നത് രംഗത്തെത്തിയത്.

20ലധികം ഇടങ്ങളിൽ ഉരുൾ പൊട്ടിയതോടെ പ്രളയത്തിലായ മലയോര മേഖലയിൽ രക്ഷാ പ്രവർത്തനത്തിനെത്താൻ ടെറിട്ടോറിയൽ ആർമിയോട് ജില്ലാ കലക്ടർ നിർദ്ദേശിക്കുകയായിരുന്നു. അതേ തുടർന്ന് 30 അംഗ സേന കണ്ണൂർ ആസ്ഥാനത്തു നിന്ന് അതിവേഗതയിൽ തന്നെ സുരക്ഷാ സംവിധാങ്ങളുമായി പ്രളയ മേഖലയിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻ ഓഫീസറുടെ നേതൃത്വത്തിൽ 30 അംഗ സേനയാണ് ' റെസ്‌ക്യൂ ഓപ്പറേഷന് ' ഇറങ്ങിയത്.

വെള്ളച്ചാട്ടത്തിന് തടസ്സമുണ്ടാക്കുന്ന മരങ്ങളും പാറക്കല്ലുകളും മാറ്റിയും പൊതു വഴി തുറന്ന് പ്രളയത്തിന്റെ ഭീഷണിയെ ഒരു പരിധിവരെ നേരിടുകയായിരുന്നു. പട്ടാളത്തിന്റെ രക്ഷാ പ്രവർത്തനത്തനം ആരംഭിച്ചതോടെ നാശനഷ്ടത്തിനിരയായ പ്രദേശവാസികൾക്ക് അൽപമെങ്കിലും ആശ്വാസമായി. വീടുകൾക്ക് നേരെ വരുന്ന വെള്ളക്കെട്ട് വഴി മാറി ഒഴുക്കിയും മരങ്ങളും കല്ലുകളും വീണ് തകരൻ സാധ്യതയുള്ള വീടുകൾക്ക് സുരക്ഷ നൽകിയും കൂടുതൽ നാശം സംഭവിക്കാതിരിക്കാൻ ബെറ്റാലിയൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വടങ്ങൾ കെട്ടിയും മരങ്ങൾ അറുത്തു മാറ്റിയും ശക്തമായ മഴക്കിടയിലും സേനാംഗങ്ങളുടെ രക്ഷാ പ്രവർത്തനം നാടിന് ആശ്വാസമാകുകയാണ്. കഴിഞ്ഞ ജൂൺ മാസം 122 ഇൻഫെന്ററി ബെറ്റാലിയന്റെ 250 ജവാന്മാർ അതിർത്തി രക്ഷാ പ്രവർത്തനത്തിനായി ജമ്മു കാശ്മീരിൽ പോയിരുന്നു. അവരിപ്പോഴും അവിടെ സേവനമനുഷ്ടിച്ചു വരികയാണ്.

2006 ലെ കൊട്ടിയൂർ ഉരുൾ പൊട്ടലിൽ നിരവധി കുടുംബങ്ങളെ മലവെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെടുത്തിയത് ടെറിട്ടോറിയൽ ആർമി ജവാന്മാരായിരുന്നു. 2008ലെ കോഴിക്കോട് മിഠായി തെരുവിലെ തീപ്പിടുത്തം, വയനാട് ചുരമിടിച്ചിൽ, നിരവധി പേർക്ക് ജീവഹാനി വന്ന ചാല ടാങ്കർ ദുരന്തം എന്നിവയിലെല്ലാം ടെറിട്ടോറിയൽ ആർമിയുടെ സേവനം വിലപ്പെട്ടതായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച ആർമി വിഭാഗം എന്ന നിലയിൽ രാജ്യത്തെ മികച്ച പുരസ്‌ക്കാരങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP