Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളത്തിൽ ജോലി നേടാൻ കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്ത്; കിയാലിനെ സമ്മർദ്ദത്തിലാക്കി എങ്ങനെ എങ്കിലും കരാർ തൊഴിലുകൾ നേടി എടുക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ട്; വിമാനത്താവളത്തിലെ ഏതെങ്കിലും തസ്തികയിൽ കയറിപ്പറ്റുക എന്ന ലക്ഷ്യമിട്ട് ചില നേതാക്കൾ അണികളെ ഇളക്കിവിടുന്നതായും ആരോപണം

കണ്ണൂർ വിമാനത്താവളത്തിൽ ജോലി നേടാൻ കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്ത്; കിയാലിനെ സമ്മർദ്ദത്തിലാക്കി എങ്ങനെ എങ്കിലും കരാർ തൊഴിലുകൾ നേടി എടുക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ട്; വിമാനത്താവളത്തിലെ ഏതെങ്കിലും തസ്തികയിൽ കയറിപ്പറ്റുക എന്ന ലക്ഷ്യമിട്ട് ചില നേതാക്കൾ അണികളെ ഇളക്കിവിടുന്നതായും ആരോപണം

രഞ്ജിത്ത് ബാബു

കണ്ണൂർ: സമ്മർദ തന്ത്രങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിൽ ജോലി നേടാൻ രാഷ്ട്രീയ പാർട്ടികളും അവരുടെ പോഷക സംഘടനകളൂം രംഗത്ത്. കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിനെ സമ്മർദ്ദത്തിലാക്കാൻ ഭരണ പ്രതിപക്ഷ കക്ഷി എന്ന വ്യത്യാസമൊന്നുമില്ല അതുകൊണ്ടു തന്നെ ഈർക്കിൽ പാർട്ടികൾക്ക് പോലും ഇരുപതു പേരെ വീതം വച്ച് നൽകിയിട്ടുണ്ട്. കിയാലിൽ കരാർ തൊഴിലാളികളായാണ് ഇവർക്ക് നിയമനം നൽകിയിട്ടുള്ളത്. ഏത് സാഹചര്യത്തിലും വിമാനത്താവളത്തിലെ ഏതെങ്കിലും തസ്തികയിൽ കയറിപ്പറ്റുക എന്ന ലക്ഷ്യമിട്ട് ചില നേതാക്കൾ അണികളെ ഇളക്കിവിടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

ചില നേതാക്കൾ ബന്ധുക്കളെ നിയമിക്കാൻ വേണ്ടി സമരവുമായി ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഉദ്ഘാടനം അടുത്തിരിക്കുമ്പോഴും ഇവിടെ സമരങ്ങൾക്ക് കുറവില്ല. ഇന്ന് ഡിവൈഎഫ്ഐ ആണ് വിമാനത്താവള കവാടത്തിൽ ഉപരോധ സമരം നടത്തിയത്. എൽ.ആൻഡ്.ടിയിൽ ജോലി ചെയ്ത നാട്ടുകാർക്ക് മുൻഗണന നൽകിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ കല്ലേരിക്കര യൂണിറ്റ്, ഐശ്വര്യ വായനശാല എന്നിവയുടെ നേതൃത്വത്തിൽ നാട്ടുകാർ വിമാനത്താവള കവാടം ഉപരോധിച്ചത്.

രണ്ട് മണിക്കൂറോളം കവാടം ഉപരോധിച്ചതിനെത്തുടർന്ന് മട്ടന്നൂർ എസ്‌ഐ ശിവൻ ചോടോത്തെത്തി കിയാൽ എം.ഡി യുമായി സംസാരിച്ചതിനെത്തുടർന്ന് വൈകുന്നേരം വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വർഷങ്ങളായി വിമാനത്താവള പ്രദേശത്ത് എൽആൻഡ്ടി യുടെ കീഴിൽ ജോലി ചെയ്ത നാട്ടുകാരെ പരിഗണിക്കാത്ത കിയാലിന്റെ നടപടി പ്രതിഷേധിച്ചായിരുന്നു ഉപരോധം. എന്നാൽ എൽ.ആൻഡ്.ടി യിൽ ജോലി ചെയ്ത ചിലരെ വിവിധ കമ്പനികളിലേക്ക് പരിഗണിച്ചിരുന്നെന്നും നാട്ടുകാരെ പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.

വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തന ഘട്ടത്തിൽ പാറപ്പൊട്ടിച്ചതിലൂടെ സമീപ മേഖലയിലെ മിക്ക വീടുകളും വിണ്ടുകീറിയെങ്കിലും അതിന് മതിയായ നഷ്ടപരിഹാരം നൽകാൻ കിയാൽ ഇനിയും തയ്യാറായിട്ടില്ലെന്നും സമരത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ഇത്രയും വലിയൊരു പദ്ധതിയിൽ നാട്ടുകാരെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് കിയാൽ സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP