Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തിപരമായ അഭിപ്രായങ്ങൾ ന്യായാധിപ സ്ഥാനത്തുള്ള ഒരാൾ ഏകപക്ഷീയമായി അവതരിപ്പിക്കുന്നതു തെറ്റ്; ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ കാന്തപുരം

വ്യക്തിപരമായ അഭിപ്രായങ്ങൾ ന്യായാധിപ സ്ഥാനത്തുള്ള ഒരാൾ ഏകപക്ഷീയമായി അവതരിപ്പിക്കുന്നതു തെറ്റ്; ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ കാന്തപുരം

വ്യക്തിപരമായ അഭിപ്രായങ്ങൾ ന്യായാധിപ സ്ഥാനത്തുള്ള ഒരാൾ ഏകപക്ഷീയമായി അവതരിപ്പിക്കുന്നതു തെറ്റെന്നു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെമാൽ പാഷ നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു കാന്തപുരം.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുത്. ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിനെ വേർതിരിച്ച് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല. സ്ത്രീകൾക്ക് മുന്തിയ പരിഗണന നൽകിയ മതമാണ് ഇസ്ലാമെന്നും കാന്തപുരം പറഞ്ഞു.

മുസ്‌ലിം വ്യക്തിനിയമത്തിൽ നിയമത്തിന് പകരം പലയിടത്തും വിവേചനമാണുള്ളതെന്നാണു ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞത്. പുരുഷന്മാർക്ക് ഒരേ സമയം നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാലു ഭർത്താക്കന്മാരായിക്കൂടാ എന്നും പാഷ ചോദിച്ചിരുന്നു.

ഗാർഹിക പീഡന നിരോധന നിയമം ഒരു അവലോകനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുമ്പോഴായിരുന്നു കെമാൽ പാഷയുടെ പ്രതികരണങ്ങൾ. മുസ്ലിം സമുദായത്തിലെ വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിം വ്യക്തി നിയമമുള്ളതുകൊണ്ട് സുപ്രീം കോടതി പോലും ഇടപെടാൻ മടിക്കുകയാണെന്നും മതപണ്ഡിതർ സമുദായത്തിലെ സ്ത്രീകളുടെ കൂടി സംരക്ഷകരാവണമെന്നും കെമാൽ പാഷ പറഞ്ഞു. പരാമർശം ഏറെ വിവാദങ്ങൾക്കാണു വഴിതെളിച്ചത്. ഇതിനു പിന്നാലെയാണു കാന്തപുരത്തിന്റെ പരാമർശവും വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP