Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാന സാക്ഷിയായ വൈദികന്റെ മരണം; പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ്; കന്യാസ്ത്രീയും സാക്ഷികളായ കന്യാസ്ത്രീകളും ജീവിക്കുന്ന കുറവിലങ്ങാട് മഠത്തിന് സായുധ പൊലീസിന്റെ സംരക്ഷണം ഏർപ്പെടുത്തും; സുരക്ഷ വിലയിരുത്താൻ വൈക്കം ഡിവൈഎസ്‌പി മഠം സന്ദർശിച്ചു

പ്രധാന സാക്ഷിയായ വൈദികന്റെ മരണം; പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ്; കന്യാസ്ത്രീയും സാക്ഷികളായ കന്യാസ്ത്രീകളും ജീവിക്കുന്ന കുറവിലങ്ങാട് മഠത്തിന് സായുധ പൊലീസിന്റെ സംരക്ഷണം ഏർപ്പെടുത്തും; സുരക്ഷ വിലയിരുത്താൻ വൈക്കം ഡിവൈഎസ്‌പി മഠം സന്ദർശിച്ചു

വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തിയേക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴിനൽകിയ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെ തുടർന്നാണ് ഇത്. കേസിലെ പ്രധാന സാക്ഷിയായ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ഏറെ ദുരൂഹതകൾ ഉണ്ട്.

ഇപ്പോൾ മഠത്തിൽ രണ്ട് പൊലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. കൂടാതെ മഠത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി.ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് പോരെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കേസ് അട്ടിമറിക്കാൻ ഫ്രാങ്കോ മുളയ്ക്കലിന്റെ അടുപ്പക്കാർ ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇത് പരിഗണിച്ചാണ് സുരക്ഷ കൂട്ടുന്നത്.

തിങ്കളാഴ്ച വൈകീട്ട് വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഠത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. സുരക്ഷ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷ് ജില്ലാ പൊലീസ് മേധാവിക്ക് ഉടൻ നൽകും. അതിന് ശേഷമാകും സായുധ പൊലീസിനെ നിയോഗിക്കുക. എ.ആർ.ക്യാമ്പിൽനിന്ന് സായുധ പൊലീസിനെ നിയോഗിച്ച് സുരക്ഷ ശക്തമാക്കണമെന്ന നിർദ്ദേശം വൈക്കം ഡിവൈ എസ് പിയുടെ റിപ്പോർട്ടിലുള്ളതായാണ് സൂചന. മഠത്തിന് ചുറ്റുപാടും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കാൻ മദർ സുപ്പീരിയറിന് പൊലീസ് നിർദ്ദേശം നൽകി.

ഇപ്പോൾ ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയും കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളും ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്ന നാല് കന്യാസ്ത്രീകളുമാണ് ഇവിടെ താമസിക്കുന്നത്. ബിഷപ്പിനെ അനുകൂലിക്കുന്ന കന്യാസ്ത്രീകളെ ഇവിടെനിന്ന് മാറ്റി കേസ് തീരുന്നതുവരെ തങ്ങളെ മാത്രമായി മഠത്തിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയും കേസിലെ സാക്ഷികളായ കന്യാസ്ത്രീകളും ജലന്ധർ രൂപതയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP