Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണർ ആലങ്കാരിക പദവി മാത്രം; നിയമത്തിന് അതീതനല്ല ഗവർണർ; മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണെന്നും കപിൽ സിബൽ

ഗവർണർ ആലങ്കാരിക പദവി മാത്രം; നിയമത്തിന് അതീതനല്ല ഗവർണർ;  മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണെന്നും കപിൽ സിബൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഗവർണർ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. അനുമതി വാങ്ങാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് കപിൽ സിബലിന്റെ പ്രസ്താവന.

ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേൾക്കാത്ത സർക്കാറാണെന്ന് കപിൽ സിബൽ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകർക്കാൻ കഴിയുന്ന ഒരു ശക്തിയുമില്ല. സർവകലാശാലകളെ ആദ്യം തകർക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടേയും നയം. അതാണ് ഡൽഹിയിൽ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.സർവകലാശാല വിദ്യാർത്ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കുകയാണ് ചെയ്യുന്നത്. സർവകലാശാലകളിലും രാജ്ഭവനുകളിലും ആർ.എസ്.എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP