Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത വർദ്ധിപ്പിച്ച് ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; വിഷം നൽകി കൊലപ്പെടുത്തി എന്ന ബന്ധുക്കളുടെ പരാതിക്ക് തെളിവുകളില്ല; മുറിവ് എങ്ങനെയുണ്ടായി എന്ന അന്വേഷണത്തിൽ പൊലീസും

കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത വർദ്ധിപ്പിച്ച് ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; വിഷം നൽകി കൊലപ്പെടുത്തി എന്ന ബന്ധുക്കളുടെ പരാതിക്ക് തെളിവുകളില്ല; മുറിവ് എങ്ങനെയുണ്ടായി എന്ന അന്വേഷണത്തിൽ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിൽ ദുരൂഹത ഏറുന്നു. ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം അനുസരിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ റിപ്പോർട്ടിലാണ് നെറ്റിയിലും മൂക്കിന് സമീപത്തുമായി രണ്ട് പ്രധാന മുറിവുകളുണ്ടെന്നും അതാണ് മരണകാരണമെന്നുമുള്ള വിവരമുള്ളത്. മുറിവ് എങ്ങിനെയുണ്ടായെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജയമാധവനെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. എന്നാൽ ഇത്തരത്തിൽ വിഷപദാർത്ഥങ്ങളുെട സാന്നിധ്യം രാസപരിശോധനാഫലത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. കോടികളുടെ സ്വത്ത് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന കരമന കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ ഏറ്റവും ഒടുവിലെ അവകാശിയായിരുന്നു ജയമാധവൻനായർ.

2017 ഏപ്രിൽ 2ന് മരിച്ച ജയമാധവന്റെ മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം നടത്തണമെന്നായിരുന്നു അന്ന് നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അന്നെടുത്ത അവയവങ്ങളുടെ രാസപരിശോധനാഫലം പുതിയ അന്വേഷണസംഘം വാങ്ങിയതോടെയാണ് ദുരൂഹത വർധിപ്പിക്കുന്ന നിഗമനത്തിലേക്കെത്തിയത്.

ഒരു ദിവസം പുലർച്ചെ കൂടത്തിൽ വീട്ടിലെത്തുമ്പോൾ ജയമാധവൻ നായരെ നിലത്ത് വീണ് ബോധരഹിതനായി കിടക്കുന്നത് കണ്ടെന്നാണ് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. രവീന്ദ്രൻ നായരും വീട്ടുജോലിക്കാരി ലീലയും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിക്കും മുൻപ് ജയമാധവൻ മരിച്ചിരുന്നു. വാതിൽപ്പടിയിൽ തലയടിച്ച് വീണെന്നാണ് രവീന്ദ്രൻനായർ പറയുന്നത്. 63 കാരനായിരുന്ന ഒരാൾ ഇങ്ങിനെ വീണ് മരിച്ചൂവെന്ന് പറയുന്നത് സത്യമാണോയെന്നും മറ്റേതെങ്കിലും സാഹചര്യത്തിലേറ്റതാണോ തലയിലെ മുറിവുകളെന്നുമാണ് പ്രത്യേകസംഘം പ്രധാനമായും അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP