Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആളും ആരവവുമില്ലാതെ പൂജാരിമാരുടെ മാത്രം സാന്നിധ്യത്തിൽ കരിക്കകം ദേവിക്ക് പൊങ്കാല; പൂർണമായും സർക്കാർ നിർദ്ദേശം പാലിച്ച് പൊങ്കാല നടത്തിയത് ശാന്തിമാരുടെ മാത്രം നേതൃത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആളും ആരവും ഭക്തജനങ്ങളുടെ സാന്നിധ്യവുമില്ലാതെ സർക്കാർ നിർദ്ദേശം പാലിച്ച് കരിക്കകം പൊങ്കാല. ക്ഷേത്രത്തിന്റെ മണിമണ്ഡപത്തിനടുത്തുള്ള പണ്ടാരപ്പുരയിൽ തയ്യാറാക്കിയ അടുപ്പിൽ മേൽശാന്തി അജയ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. സാക്ഷിയായി സഹമേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരിയും കീഴ്ശാന്തിയും മാത്രം.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കരിക്കകം പൊങ്കാല. പ്രശസ്തമാണ് ഇവിടത്തെ പൊങ്കാലച്ചടങ്ങും.ഇത്തവണ മാർച്ച് 27-ന് മഹാകുംഭാഭിഷേകം നടത്തി 30-ന് ഉത്സവം തുടങ്ങാനായിരുന്നു തീരുമാനം. മീനത്തിലെ മകം നാൾ വരുന്ന ഏപ്രിൽ അഞ്ചിനാണ് പൊങ്കാല നിശ്ചയിച്ചിരുന്നത്. മഞ്ജു വാര്യരുടെ നൃത്തമുൾപ്പെടെ കലാപരിപാടികളും ഉത്സവത്തിനായി തയ്യാറാക്കിയിരുന്നു.

എന്നാൽ, കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഉത്സവം ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാതെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ചടങ്ങുകൾ മേൽശാന്തിയുടെ നേതൃത്വത്തിൽ നടത്തി. ക്ഷേത്രത്തിലെ അന്നദാനത്തിനു പകരം പൊലീസ്, നഗരസഭ, സേവാഭാരതി തുടങ്ങിയവരുടെ ഭക്ഷണവിതരണകേന്ദ്രത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചതായി ക്ഷേത്ര സെക്രട്ടറി വി.അശോക് കുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP