Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസുകാരുടെ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധം; പ്രശ്നം കോഴിക്കോട് എയർപോർട്ടിലേത് മാത്രമല്ലെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം; സോഷ്യൽ മീഡിയകളിലും നിരത്തുകളിലും വ്യാപക പ്രതിഷേധം; മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് എയർപോർട്ടിലേക്ക് മാർച്ച്

കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസുകാരുടെ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധം; പ്രശ്നം കോഴിക്കോട് എയർപോർട്ടിലേത് മാത്രമല്ലെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം; സോഷ്യൽ മീഡിയകളിലും നിരത്തുകളിലും വ്യാപക പ്രതിഷേധം; മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് എയർപോർട്ടിലേക്ക് മാർച്ച്

ജാസിം മൊയ്തിൻ

കോഴിക്കോട്: പ്രവാസികളുടെ ലഗേജുകൾ മോഷ്ടിക്കുന്ന കാലിക്കറ്റ് എയർപോർട്ടിലെ കസ്റ്റംസ് ജീവനക്കാരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവിധ വീഡിയോകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയകളിലും നിരത്തുകളിലും വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. ഇന്ന് വൈകിട്ട് മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് എയർപോർട്ടിലേക്ക് മാർച്ച് നടത്തി. വിവിധ സംഘടനകൾ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. മലബാർ ഡെവലപ്പ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എം ഡി എഫ് പ്രസിഡണ്ട് കെ എം ബഷീർ മറുനാടനോട് പറഞ്ഞു.

സംഭവത്തിൽ കരിപ്പൂർ എയർപോർട്ടിലെ ഉദ്യാഗസ്ഥരെ മാത്രം സംശയിക്കുന്നതിൽ ന്യായമില്ല. ദുബൈ എയർപോർട്ടിലെ ഉദ്യാഗസ്ഥരെയും ഉൾപെടുത്തി അന്വോഷണം നടത്തേണ്ടിതുണ്ട്. ഇതിനായി മലബാർ ഡെവലെപ്മെന്റ് ഫോറം ചൈന്നൈയിലെയും ഡൽഹിയിലെയും എയർ ഇന്ത്യ റീജിയണൽ മാനേജർമാരുമായി സംസാരിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് വരുന്ന എയർ ഇന്ത്യ, എയർ എക്സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാരെ മാത്രം ടാർഗറ്റ് ചെയതാണ് കൊള്ള നടക്കുന്നതെന്നതിനാലാണ് ദുബൈ എയർപോർട്ടിലെ ജീവനക്കാരെ കൂടി അന്വോഷണ പരിധിയിൽ കൊണ്ട് വരണമെന്ന് പറയുന്നത്. മാത്രവുമല്ല കരിപ്പൂരിൽ 10 മിനിറ്റിനുള്ളിൽ തന്നെ ലഗേജുകൾ യാത്രക്കാരന്റെ കൈവശം ലഭിക്കുന്നുണ്ടെന്നതിനാൽ കരിപ്പൂരിലെഉദ്യാഗസ്ഥരെ മാത്രം സംശയിക്കാനാകില്ല.

ഏതെങ്കിലും തരത്തിലുള്ള കൊള്ള നടക്കുന്നുണ്ടെങ്കിൽ ലഗേജുകൾ കൈമാറിക്കിട്ടാൻ കാലതാമസമെടുക്കേണ്ടതാണ്. പക്ഷെ കരിപ്പൂരിൽ അതുണ്ടാകുന്നില്ല. അതുകൊണ്ടാണ് ഇത് കരിപ്പൂർ എയർപോർട്ടിലെ ജിവനക്കാരുടെ മാത്രം പ്രശ്നമല്ലെന്ന് പറയുന്നത്. നിലവിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുടെ വിമാനത്താവളങ്ങളിൽ പ്രധാനപ്പെട്ടതാണ് കരിപ്പൂരിലേത്. എം ഡി എഫ് പ്രഡിഡണ്ട് കെ എം ബഷീർ മറുനാടനോട് പറഞ്ഞു.

അതേ സമയം യാത്രക്കാരുെട ലഗേജുകൾ കൊള്ളയടിക്കപ്പെട്ടതിന്റെ വിവരങ്ങൾ ഉൾപെട്ട വീഡിയോകൾ പുറത്ത് വന്നത് മുതൽ നിരവധിയാളുകളാണ് സമാന പരാതികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെല്ലാവരും തന്നെ എയർഇന്ത്യ, എയർ എക്സ്പ്രസ് വിമാനങ്ങളിൽ ദുബൈയിൽ നിന്ന് വന്നവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് വിമാനങ്ങളിൽ വന്നവർക്കോ, മറ്റിടങ്ങളിൽ നിന്ന് വന്നവർക്കോ അത്തരം അനുഭവങ്ങളുണ്ടായത് താരതമ്യേന കുറവാണ്. കൊള്ളക്കാർ പ്രധാനമായും ലക്ഷ്യംവെക്കുന്നത് ദുബൈയിൽ നിന്നും വരുന്നവരെയാണെന്നാണ് പുറത്ത് വന്ന തുറന്ന് പറച്ചിലുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നത്.

പത്തോളം പേരാണ് ഇ്ന്ന് സമാന പരാതികളുമായി വന്നിട്ടുള്ളത്. ഇവരെല്ലാം തന്നെ ദുബൈ എയർോപർട്ടിൽ നിന്നും കരിപ്പൂരിലേക്ക് എയർ ഇന്ത്യ വിമാനത്തിലോ, എയർ എക്സ്പ്രസ് വിമാനത്തിലോ വന്നവരാണ്. സ്വർണ്ണാഭരങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ മോഷണം പോയവയിൽപെടും. ഏഴ് ദിവസത്തെ ലീവിന് വന്നവർ മുതൽ ദീർഘകാലത്തെ പ്രവനാസ ജീവിതം മതിയാക്കിവന്നവർ വരെ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP