Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മലപ്പുറം ജില്ലയിൽ 1.14 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും; ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ പദ്ധതികളും പൂർത്തിയാക്കും; പ്രവർത്തനങ്ങൾ നടത്തുന്നത് കരിപ്പൂർ എയർപോർട്ട് അഥോറിറ്റിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മലപ്പുറം ജില്ലയിൽ 1.14 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും; ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ പദ്ധതികളും പൂർത്തിയാക്കും; പ്രവർത്തനങ്ങൾ നടത്തുന്നത് കരിപ്പൂർ എയർപോർട്ട് അഥോറിറ്റിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി

ജാസിം മൊയ്‌ദീൻ

മലപ്പുറം: കരിപ്പൂർ എയർപോർട്ട് അഥോറിറ്റിയുടെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലറ്റി പദ്ധതിയിൽ ഉൾപെടുത്തി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മലപ്പുറം ജില്ലയിൽ 1.14 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. ഇതു സംബന്ധിച്ച ധാരാണാപത്രത്തിൽ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയും എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവുവും ഒപ്പുവെച്ചു. ജില്ലാ കലക്ടറുടെ ചേമ്പറിൽ വെച്ച് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് മുൻതൂക്കം നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള മലപ്പുറം ജില്ലയിലെ 16 റോഡുകളുടെ പുനർ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപെടുത്തി പൂർത്തിയാക്കും. ഇതിനുപുറമെ പള്ളിക്കൽ, കൽപ്പകഞ്ചേരി പഞ്ചായത്തുകളിലെ രണ്ട് പദ്ധതികളുടെ നിർമ്മാണവും നടക്കും. ഇവയുടെ നിർവ്വഹണത്തിനുള്ള ധാരണാ പത്രമാണ് ഒപ്പുവെച്ചത്. മുഴുവൻ പദ്ധതികളും ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കും.

പ്രളയത്തിൽ തകർന്ന ട്രൈബൽ മേഖലയിലെ റോഡുകൾക്ക് പ്രാധാന്യം നൽകി 30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ ആറാം വാർഡിൽ 40 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി, കൽപ്പകഞ്ചേരി ഗ്രാമ പഞ്ചായത്തിൽ 44 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഹോമിയോ ആശുപത്രി, എന്നിവ സംബന്ധിച്ച ധാരണ പത്രത്തിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എയർപോർട്ട് ജീവനക്കാരുടെ ധനസഹായമായ 2.69 ലക്ഷവും ഡയരക്ടർ ജില്ലാ കലക്ടർക്ക് കൈമാറി. ഡപ്യുട്ടി കലക്ടർ ഡോ.ജെ.യു. അരുൺ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, കൽപ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. കുഞ്ഞാപ്പു, എയർപോർട്ട് അഥോറിറ്റി പ്രതിനിധികളായ എ.ജി.എം. ബോണി സെബാസ്റ്റ്യൻ, ഡി.ജി.എം. പി. ദേവകുമാർ, പി.മുഹമ്മദ് കാസിം, തമ്പി ദുരൈ, എ.മൊഹ്യുദ്ദൻ,എന്നിവർ പങ്കെടുത്തു.

പദ്ധതിക്ക് വേണ്ടി മുൻകയ്യെടുത്ത എയർപോർട്ട് ഡയറക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും എയർപോർ്ട്ട് ഉപദേശക സമിതി ചെയർമാൻ പികെ കുഞ്ഞാലിക്കുട്ടി എംപി അഭിനന്ദിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് മലപ്പുറം ജില്ലയോടുള്ള കടപ്പാടും സ്നേഹവുമാണ് ഈ പ്രവർത്തിയിലൂടെ പ്രകടമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

റോഡുകളുടെ പേര്, പഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തിൽ:

മുണ്ടക്കടവ് എസ്.ടി കോളനി റോഡ് (കരുളായി ഗ്രാമ പഞ്ചായത്ത്) 3.25 ലക്ഷം, പ്ലാക്കൽ ചോല എസ്.ടി കോളനി റോഡ് (ചാലിയാർ ) 2.10 ലക്ഷം, ചെട്ടിയാൻപാറ എസ്.ടി കോളനി റോഡ് (ചാലിയാർ ) 80000, അർണാടംപാടം കിളിയാർ കോളനി റോഡ് (എടക്കര) 85000, ഏഴുത് ഏക്കർ റവുന്തലക്കാട് റോഡ് (കാളികാവ് ) 1.25 ലക്ഷം, വെങ്ങാട് എസ്.ടി കോളനി റോഡ് (ചാലിയാർ) 2.35 ലക്ഷം, പാന്ത്ര കണ്ണത്ത് മലയടിവാരം റോഡ് (കരുവാരകുണ്ട്) 1.25 ലക്ഷം, മാഞ്ചേരി എസ്.ടി കോളനി റോഡ് (കരുളായി) 4.90 ലക്ഷം, ചെറുകുളമ്പു ബൈപ്പാസ് റോഡ് (കാളികാവ്) 1.25 ലക്ഷം, ചെറുകുളമ്പ് മാഞ്ചോല റോഡ് (കാളികാവ്) 1.25 ലക്ഷം, വെണ്ണെക്കോട് എസ്.ടി കോളനി റോഡ് (ചാലിയാർ) 1.25 ലക്ഷം, കണ്ടിലപ്പാറ എസ്.ടി കോളനി റോഡ് (ചാലിയാർ) 1.25 ലക്ഷം, നരിപ്പറമ്പ് എസ്.ടി കോളനി റോഡ് (ചാലിയാർ) 1.25 ലക്ഷം, ചേലറ എസ്.ടി കോളനി റോഡ് (എടവണ്ണ) 3.75 ലക്ഷം, പനപൊയിൽ ചുണ്ടിയത്ത് എസ്. ടി കോളനി റോഡ് (ചാലിയാർ) 1.25 ലക്ഷം രൂപ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP