Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിശ്രിത രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ചത് സ്വർണം ഗുളിക രൂപത്തിലാക്കി; കരിപ്പൂരിൽ 2.55 കോടിയുടെ സ്വർണവുമായി നാലുപേർ പിടിയിൽ

മിശ്രിത രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ചത് സ്വർണം ഗുളിക രൂപത്തിലാക്കി; കരിപ്പൂരിൽ 2.55 കോടിയുടെ സ്വർണവുമായി നാലുപേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.12 കിലോ സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ 2.55 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റും കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസും പിടികൂടി. കരിപ്പൂർ കസ്റ്റംസ് മൂന്നു യാത്രക്കാരിൽ നിന്നു 2.19 കോടിയുടെ സ്വർണവും പ്രീവന്റീവ് കസ്റ്റംസ് ഒരു യാത്രക്കാരനിൽ നിന്നു 36 ലക്ഷത്തിന്റെ സ്വർണവുമാണ് പിടികൂടിയത്. അബൂദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം അരിന്പ്ര സ്വദേശി അനൂപിൽ 1.12 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം.

താമരശേരി പുളിക്കലകത്ത് ഷൈജിൽ നിന്നു 2.36 കിലോഗ്രാം, അടിവാരം സ്വദേശി പേട്ടയിൽ ആശിഷിൽ നിന്നു 1.75 കിലോഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വയനാട് കന്പളക്കാട് സ്വദേശി എളംചേരി ഫെമിനിൽ (21) നിന്നാണ് കോഴിക്കോട്ടു നിന്നെത്തിയ പ്രീവന്റീവ് കസ്റ്റംസ് സ്വർണം പിടിച്ചത്. ശരീരത്തിലൊളിപ്പിച്ചു കടത്തിയ 872 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇവക്ക് വിപണിയിൽ 36 ലക്ഷം രൂപ വില വരും. കസ്റ്റംഡ് ഡെപ്യൂട്ടി കമീഷണർ ഡോ. രാജി, അസി. കമ്മീഷണർമാരായ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ജ്യോതിർമയി, വി. രാധ, ഇൻസ്പെക്ടന്മാരായ ടി.എ. അഭിലാഷ്, രവീന്ദ്രകുമാർ, പ്രമോദ്, സുധീർകുമാർ, രാജന്റായി, ഹെഡ് ഹവിൽദാർമാരായ അബ്ദുൾ ഗഫൂർ, സൈനുദീൻ, പ്രീവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എം.എസ്. ദേവ്, സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി. സജിൻ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങൂന്ന സംഘമാണ് സ്വർണം പിടിച്ചത്.

അതേ സമയം മലപ്പുറം എടക്കര സ്വദേശി മലദ്വരത്തിൽ കടത്താൻ ശ്രമിച്ച 40ലക്ഷംരൂപയുടെ സ്വർണവുമായി കഴിഞ്ഞ ദിവസം് കരിപ്പൂരിൽ പിടിയിലായിരുന്നു. പിടികൂടിയത് ആറ് ക്യാപ്‌സൂൾ സ്വർണമാണ്. അബുദാബിയിൽ നിന്നെത്തിയ എടക്കര സ്വദേശിയിൽ നിന്നാണ് 40 ലക്ഷത്തിന്റെ സ്വർണം കസറ്റംസ് പ്രീവന്റീവ് വിഭാഗം പിടികൂടിയത്.രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു കോഴിക്കോട്ടു നിന്നെത്തിയ സംഘം കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങാൻ ഒരുങ്ങിയ യാത്രക്കാരനിൽ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച 972 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. വിപണിയിൽ 40 ലക്ഷം രൂപ ലഭിക്കും. അബൂദാബിയിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ ഏകദേശം രാവിലെ എട്ടുമണിയോട് കൂടിയാണ് ഇയാൾ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP