Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ പടർന്ന് പിടിച്ച കാസർകോടിനെ ഒറ്റയാക്കി കർണാടകം; ലോക്ക് ഡൗൺ വന്നതിന് പിന്നാലെ മണ്ണിട്ട് മൂടി അടച്ചത് 20ലധികം റോഡുകൾ; ദേശീയപാത അടച്ചതോടെ മംഗളൂരു ആശുപത്രികളിലേക്ക് പോകേണ്ട ആയിരക്കണക്കിന് രോഗികൾ ദുരിതത്തിൽ; കർണാടക പൊലീസ് വഴി തടഞ്ഞതോടെ ചികിത്സ ലഭിക്കാതെ രോഗിക്ക് ദാരുണാന്ത്യവും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കേരള അതിർത്തിയിൽ കർണാടകം മൺകൂനകൂട്ടി അടച്ചത് ഇരുപതോളം റോഡുകൾ. തലപ്പാടിയിലെ ദേശീയപാത പൂർണമായി അടച്ചതിനു പുറമേയാണിത്. ദേലമ്പാടി പഞ്ചായത്തിൽ വരുന്ന കൊംബോട്-പഞ്ചോടി, മയ്യള-പഞ്ചോടി, നുജിപെട്ടു-മഡ്യാള തുടങ്ങിയ ചെറിയ റോഡുകളാണ് ആദ്യം അടച്ചത്.

സുള്ള്യ വഴി കാസർകോട്ടേക്കുള്ള സുപ്രധാന റോഡ് ഇതിനുപിന്നാലെ അടച്ചു. കണ്ണാടിത്തോടിലാണ് മൺകൂന കൂട്ടിയത്. മടിക്കേരി, കുടക്, ബെംഗളൂരു, മൈസൂരു തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ചരക്ക് കൊണ്ടുവരുന്ന റോഡാണിത്. തലക്കാവേരി വഴിയുള്ള പാണത്തൂർ-ബാഗമണ്ഡലം-മടിക്കേരി റോഡാണ് അടച്ച മറ്റൊരു സുപ്രധാന റോഡ്.

ദേശീയപാത അടച്ചതിനാൽ മംഗളൂരു ആശുപത്രികളിലേക്ക് പോകേണ്ട ആയിരക്കണക്കിനു രോഗികൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം കുഞ്ഞത്തൂരിൽ കർണാടക പൊലീസ് വഴിതടസ്സപ്പെടുത്തിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട രോഗി ചികിത്സകിട്ടാതെ മരിച്ചു. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തേണ്ട ഒട്ടേറെ രോഗികളും തലപ്പാടിയിൽവന്ന് കർണാടക പൊലീസിനോട് പലവട്ടം അപേക്ഷിച്ചിട്ടും ഫലമില്ലാതെ മടങ്ങിപ്പോരുകയാണ്.

കേരളത്തിൽനിന്നുള്ള ആംബുലൻസുകളെ മംഗളൂരുവിലേക്ക് അനുവദിക്കില്ലെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റും മംഗളൂരു എംപി.യുമായ നളിൻകുമാർ കട്ടീൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP