Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർത്തുമ്പി കുടകളുമായി അട്ടപ്പാടിയിലെ വീട്ടമ്മമാർ; തമ്പിന്റെ തൊഴിൽ ദാന പദ്ധതി തണലാകുന്നത് നിരവധി ആദിവാസി ഊരുകളിലെ വീട്ടമ്മമാർക്ക്

കാർത്തുമ്പി കുടകളുമായി അട്ടപ്പാടിയിലെ വീട്ടമ്മമാർ; തമ്പിന്റെ തൊഴിൽ ദാന പദ്ധതി തണലാകുന്നത് നിരവധി ആദിവാസി ഊരുകളിലെ വീട്ടമ്മമാർക്ക്

അഗളി: അനേകം വീട്ടമ്മമാർക്ക് തണലായി മാറുകയാണ് കാർത്തുമ്പി കുടകൾ. ആദിവാസി സംഘടനയായ തമ്പിന്റെ തൊഴിൽ ദാന പദ്ധതിയുടെ ഭാഗമായി തീർന്ന കുടകളാണ് കാർത്തുമ്പി. അട്ടപ്പാടിയിലെ നിരവധി വീട്ടമ്മമാരാമ് ഇതിൽ പങ്കാളികളാകുന്നത്. സ്‌കൂൾ തുറന്നതോടെ അട്ടപ്പാടിയിലെ എല്ലാ ഹോസ്റ്റലുകളിലേക്കും കാർത്തുമ്പി കുടകൾ എത്തിക്കഴിഞ്ഞു. ഇതിനോടകം അയ്യായിരത്തോളം കുടകൾ നിർമ്മിച്ചു.

അട്ടപ്പാടി ഐ.ടി.ഡി.പി, ബ്ലോക്ക് പഞ്ചായത്ത്, മൂന്നു ഗ്രാമ പഞ്ചായത്തുകൾ എന്നിവർ സംയുക്തമായാണ് കാർത്തുമ്പി കുടകൾ വിവിധ ഊരുകളിലും ഹോസ്റ്റലുകളിലും എത്തിക്കുന്നത്. മാർച്ചിലാണ് കുട നിർമ്മാണ കേന്ദ്രം അഗളിയിൽ പ്രവർത്തനം തുടങ്ങിയത്. യൂണിറ്റിന് പട്ടികവർഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായവുമുണ്ട്.

ചിണ്ടക്കി, സമ്പാർകോട്, നല്ലശിങ്ക, വരഗംപാടി, അഗളി എന്നീ ഊരുകളിൽ നിന്നായി ഇരുപത്തിയഞ്ചോളം ആദിവാസി സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്. കറുപ്പ്, കേരള കളർ എന്നീ നിറങ്ങളിലുള്ള ത്രീഫോൾഡ് കുടകളാണ് ഇവിടെ ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കാർത്തുമ്പി കുടകൾ എത്തിക്കുന്നുണ്ട്. ഒരു കുട നിർമ്മിക്കുന്നതിന് 50 രൂപയാണു കൂലി. പലർക്കും 750 രൂപ വരെ കൂലിയായി ലഭിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ നിർമ്മിച്ച കുടകളുടെ കണക്കെടുത്ത് ഇവരുടെ അക്കൗണ്ടുകളിലേക്ക് സംഘാടകർ പണം എത്തിക്കും. കുട നിർമ്മാണത്തിനുള്ള വസ്തുക്കൾ, കുടകളുടെ വിപണനം, ശമ്പള വിതരണം എന്നിവയുടെ ചുമതല .

കെ.എ. രാമു, കെ.എൻ രമേഷ് എന്നിവർക്കാണ്. എല്ലാറ്റിനും മേൽനോട്ടവുമായി തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദും സജീവം. കുട നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത് അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിലുള്ള ഒരു ചെറിയ കെട്ടിടത്തിലും അടുത്തുള്ള ക്വാർട്ടേഴ്സുകളുടെ വരാന്തകളിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP