Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനേകം ജീവനുകൾ രക്ഷിച്ച സ്‌റ്റേഷൻ മാസ്റ്റർക്ക് മക്കളുടെ അഡ്‌മിഷനായി റായ്പൂരിൽ പോകാനുള്ള അവധി റദ്ദാക്കിയ പിശകു തിരുത്തി റെയിൽവേ; മറ്റ് ജീവനക്കാരുടെ അവധികൾ റദ്ദാക്കിയപ്പോൾ രക്ഷകന് മാത്രം മുമ്പ് അപേക്ഷിച്ച അഞ്ച് ദിവസവും അവധി നൽകും

അനേകം ജീവനുകൾ രക്ഷിച്ച സ്‌റ്റേഷൻ മാസ്റ്റർക്ക് മക്കളുടെ അഡ്‌മിഷനായി റായ്പൂരിൽ പോകാനുള്ള അവധി റദ്ദാക്കിയ പിശകു തിരുത്തി റെയിൽവേ; മറ്റ് ജീവനക്കാരുടെ അവധികൾ റദ്ദാക്കിയപ്പോൾ രക്ഷകന് മാത്രം മുമ്പ് അപേക്ഷിച്ച അഞ്ച് ദിവസവും അവധി നൽകും

കൊച്ചി: ബാബു വർഗീസ് എന്ന സ്റ്റേഷൻ മാസ്റ്റർ ഇന്ത്യൻ റെയിൽവേയ്ക്കും നാട്ടുകാർക്കുമെല്ലാം ഹീറോയാണിപ്പോൾ. വൻദുരന്തം ഒഴിവാക്കി രക്ഷകനായ കറുകുറ്റി സ്‌റ്റേഷൻ മാസ്റ്ററോട് ട്രെയിൻ യാത്രക്കാരും അധികൃതരും അത്രയേറെ കടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു ട്രെയിൻ അപകടം വഴിമാറിപ്പോയത്. എന്തായാലും എല്ലാവരും സ്‌റ്റേഷൻ മാസ്റ്ററെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇതിനിടെ അവസരോചിത ഇടപെടൽ നടത്തിയ ബാബു വർഗീസിന് അവധിയുടെ രൂപത്തിൽ അഭിനന്ദിച്ചു റെയിൽവേ.

മകൾ എയ്ഞ്ചലിനെ നഴ്‌സിങ് പ്രവേശനത്തിനായി റായ്പൂർ എയിംസിൽ ചേർക്കാനായി അഞ്ചു ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയായിരുന്ന ബാബു വർഗീസ്. എന്നാൽ, അപകടമുണ്ടായ സാഹചര്യത്തിൽ റെയിൽവേ എല്ലാ ജീവനക്കാരുടെയും അവധി ഞായറാഴ്ച പുലർച്ചെ തന്നെ റദ്ദാക്കിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ജീവൻ രക്ഷിച്ച സ്‌റ്റേഷൻ മാസ്റ്ററുടെ യാത്രയും അവതാളത്തിലായി. എന്നാൽ, ഈ തെറ്റു തിരുക്കിയാണ് റെയിൽവേ രക്ഷകന് അവധി അനുവദിച്ചത്.

അപകട സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ബാബു വർഗീസിന്റെ ഇടപെടൽ എതിർദിശയിൽ വരികയായിരുന്ന ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റിനെ അപകടത്തിൽ നിന്നു രക്ഷിച്ചിരുന്നു. ബാബു വർഗീസിന്റെ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ ഇന്ന് നടക്കുന്ന ജോയിന്റ് ഇൻസ്‌പെക്ഷൻ കമ്മിറ്റിയുടെ തെളിവെടുപ്പിൽ മൊഴി നൽകിയ ശേഷം ബാബു വർഗീസിന് അവധി അനുവദിച്ചു. അടിയന്തരമായി റായ്പൂരിലെത്തേണ്ടതിനാൽ വിമാനത്തിൽ പോകാനുള്ള ആലോചനയിലാണ് ബാബു വർഗീസ്.

തിരുവനന്തപുരം - മംഗളൂരു എക്സ്‌പ്രസിലെ ലോക്കോപൈലറ്റ് കെ.ജി.അജികുമാർ, അസിസ്റ്റന്റ് ലോക്കോപൈലറ്റ് ആർ.മധുസൂദനൻ എന്നിവർ വോക്കി ടോക്കിയിലൂടെ സന്ദേശം കൈമാറിയതിനെ തുടർന്നാണു സ്റ്റേഷൻ മാസ്റ്റർ ചെന്നൈ - തിരുവനന്തപുരം ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകിയത്. ലോക്കോപൈലറ്റ് ശിവഷൺമുഖമുത്തു, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സജാദ് ഹുസൈൻ എന്നിവരാണു ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഓടിച്ചിരുന്നത്. പാളം തെറ്റിയ ട്രെയിനിൽ നിന്നുള്ള ഫ്‌ലാഷ് ലൈറ്റ് മിന്നുന്നതും അടിയന്തര സന്ദേശം ലഭിച്ചതും കാരണം അപകട സ്ഥലത്തിനു മുൻപായി ഇവർക്കു ട്രെയിൻ നിർത്താൻ കഴിഞ്ഞു.

പൂഞ്ഞാർ സ്വദേശിയാണ് സ്റ്റേഷൻ മാസ്റ്റർ ബാബു വർഗീസ്. അപകടം ഒഴിവായത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് ബാബു വർഗീസ് പറഞ്ഞിരുന്നു. രണ്ടു ട്രെയിനുകളും ഒരേ സമയത്താണ് കറുകുറ്റിയിലൂടെ കടന്നുപോകുന്നത്. സാധാരണ മംഗലാപുരം ട്രെയിനിന് സിഗ്‌നൽ നൽകിയാൽ ചെന്നൈക്കും സിഗ്‌നൽ നൽകാറുണ്ട്. എന്നാൽ ഞായറാഴ്ച മംഗലാപുരം ട്രെയിൻ നിർത്തിയതുകണ്ട് അന്വേഷിക്കാനായി പുറത്തിറങ്ങി. ഇതിനിടെ ലോക്കോപൈലറ്റ് അപകടവിവരം അറിയിക്കുയായിരുന്നു ബാബു വർഗീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP