Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കെന്ന വ്യാജേന കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു; ആരോപണം ഉയർന്നപ്പോൾ കട്ട മുതലിൽ തിരിച്ചു നൽകിയത് പത്ത് ശതമാനം മാത്രം; ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികളായ ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ആശ്വാസമായി മണിയോർഡർ അയച്ച് പ്രതിഷേധം; കരുണാ ഫണ്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിന്

ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കെന്ന വ്യാജേന കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു; ആരോപണം ഉയർന്നപ്പോൾ കട്ട മുതലിൽ തിരിച്ചു നൽകിയത് പത്ത് ശതമാനം മാത്രം; ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികളായ ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ആശ്വാസമായി മണിയോർഡർ അയച്ച് പ്രതിഷേധം; കരുണാ ഫണ്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിന്

സ്വന്തം ലേഖകൻ

ആലുവ:ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്നതിനായി സംഗീത നിശ നടത്തി ലക്ഷക്കണക്കിന് രൂപ പിരിച്ചു മുക്കിയ, സാമ്പത്തികമായി ദാരിദ്ര്യം അനുഭവിക്കുന്ന ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ആശ്വാസമായി യൂത്ത് കോൺഗ്രസ്സ് മണിയോർഡർ അയച്ചു പ്രതിഷേധിച്ചു.

ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കെന്ന വ്യാജേന കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പിരിഞ്ഞു കിട്ടിയതിന്റെ വെറും പത്തു ശതമാനം മാത്രം തിരിച്ചു അടച്ചു കട്ടമുതൽ തിരിച്ചു നൽകി മാതൃകയാകാൻ നോക്കി കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികളായ ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ജീവിക്കാനായി എന്നാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നത്.

കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സിനിമ താരങ്ങൾക്കെതിരെ പിണറായി വിജയൻ ശക്തമായ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ടു പോകുമെന്ന് പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് കെ.എസ് പറഞ്ഞു.

പ്രതിഷേധ സമരത്തിന് മുഹമ്മദ് ഷെഫീക്ക് കെ.എസ്, ലത്തീഫ് പുഴിത്തറ, മണ്ഡലം പ്രസിഡന്റ്മാരായ ലിന്റോ പി ആന്റു, അബ്ദുൾ റഷീദ്, ഹസീം ഖാലിദ്, എം.എ ഹാരിസ്, സിറാജ് ചേനക്കര, അക്‌സർ അമ്പലപ്പറബ്, രമേശ് കുമാർ, എം.എ.കെ നജീബ്, അജ്മൽ കാമ്പായി, മനു മൈക്കിൾ, പി.എ ഹാരിസ്, സിദ്ദിഖ് ഹമീദ്, മാർട്ടിൻ എടത്തല, നവാസ് ചെന്താര, ജിനാസ് എ.ജെ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP