Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രിയുടെ വാക്കും പാഴ്‌വാക്കാകുന്നു; കാരുണ്യ ബനവലന്റ് ഫണ്ട് സഹായം രോ​ഗികൾക്ക് ലഭിക്കുന്നില്ല; നികുതി, ആരോഗ്യ വകുപ്പുകളുടെ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് വിശദീകരണം

മന്ത്രിയുടെ വാക്കും പാഴ്‌വാക്കാകുന്നു; കാരുണ്യ ബനവലന്റ് ഫണ്ട് സഹായം രോ​ഗികൾക്ക് ലഭിക്കുന്നില്ല; നികുതി, ആരോഗ്യ വകുപ്പുകളുടെ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായതോടെ പണമില്ലാത്ത നൂറുകണക്കിന് രോ​ഗികൾ വലയുന്നു. കാരുണ്യ ബനവലന്റ് ഫണ്ട് സഹായം അടുത്ത മാർച്ച് വരെ നീട്ടുമെന്ന പ്രഖ്യാപനം ഇപ്പോഴും പ്രസ്താവനയിൽ ഒതുങ്ങിയിരിക്കുകയാണ്. സൗജന്യചികിത്സ പ്രതീക്ഷിച്ച് ആശുപത്രികളിലെത്തിയ നൂറുകണക്കിനു രോഗികളാണ് ഇത് മൂലം ബുദ്ധിമുട്ടിലാകുന്നത്.

നികുതി വകുപ്പിന്റെ വ്യക്തമായ ഉത്തരവില്ലാതെ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ആശുപത്രികൾ നിലപാടെടുത്തതോടെ എല്ലാവർക്കും ചികിത്സയ്ക്കും മരുന്നിനും മുഴുവൻ പണവും അടയ്ക്കേണ്ടിവരുന്ന സാഹചര്യമാണ്. സൗജന്യ ഡയാലിസിസിനു വിധേയരായിരുന്നവർ ഇന്നലെ 700 രൂപയോളം മുടക്കേണ്ടി വന്നു. പരാതിയുമായി സമീപിച്ചപ്പോൾ കാരുണ്യ ബനവലന്റ് ഫണ്ട് അധികൃതരും കയ്യൊഴിഞ്ഞു. പരാതിക്കാരുടെ ഫോൺ നമ്പറും രേഖകളും ശേഖരി‌ക്കുക മാത്രമാണ് അവർ ചെയ്തത്.

‘എല്ലാം ശരിയാക്കിയിട്ടുണ്ടെ’ന്നും കാരുണ്യ ചികിത്സ 2021 മാർച്ച് 31 വരെ മുടങ്ങില്ലെന്നുമുള്ള ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന രോഗികൾ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെക്കുറിച്ചു മാധ്യമങ്ങളിൽ കണ്ട അറിവു മാത്രമേ ഉള്ളൂ എന്നും, കൃത്യമായ ഉത്തരവില്ലാതെ നടപ്പാക്കാനാവില്ലെന്നുമായിരുന്നു മറുപടി. നികുതി, ആരോഗ്യ വകുപ്പുകളുടെ ഉത്തരവിൽ വ്യക്തത ഇല്ലാത്തതാണു പ്രശ്നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP