Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്തുവിറ്റ് വാങ്ങിയ ലോട്ടറികളിലൊന്ന് ഭാഗ്യമെത്തിച്ചു; കാരുണ്യാ ലോട്ടറിയുടെ ഒരു കോടി രൂപ പുലിക്കുന്നിലെ ടാക്‌സി ഡ്രൈവർക്ക്

വസ്തുവിറ്റ് വാങ്ങിയ ലോട്ടറികളിലൊന്ന് ഭാഗ്യമെത്തിച്ചു; കാരുണ്യാ ലോട്ടറിയുടെ ഒരു കോടി രൂപ പുലിക്കുന്നിലെ ടാക്‌സി ഡ്രൈവർക്ക്

മുണ്ടക്കയം: ഭാഗ്യദേവത ഇപ്പോൾ എങ്ങനെ എത്തുമെന്ന് പറയാനാകില്ല. ഈ വിശ്വാസം തന്നെയാണ് സാലുവിനും തുണയായത്. ഒരു പാട് ലോട്ടറി എടുത്താൽ അതിൽ ചിലതൊക്കെ അടിക്കും. നഷ്ടവും ഉണ്ടാകില്ല. ഭാഗ്യമെത്തിക്കാൻ ഈ തന്ത്രം പയറ്റുന്നവർ ഏറെയുണ്ട്. പക്ഷേ തന്ത്രം കൊണ്ടൊന്നും ബമ്പർ ലോട്ടറി അടിക്കില്ല. അതിന് ഭാഗ്യദേവത കനിയുക തന്നെ വേണം.

പുലിക്കുന്നിൽ ടാക്‌സി ഡ്രൈവറായ കുളമാക്കേൽ തകടിയേൽ സാലുവിന്റെ ലോട്ടറി ഭ്രാന്ത് ഒടുവിൽ ഭാഗ്യമെത്തിച്ചു. ലോട്ടറിയെടുക്കൽ ഹരമായതോടെ വസ്തു വിറ്റും അതു വാങ്ങി. അങ്ങനെ ഒന്നര ഏക്കർ സ്ഥലം ഉണ്ടായിരുന്ന സാലു കടക്കാരനായി. കിടപ്പാടത്തിലേക്ക് മാത്രമായി വസ്തു ചുരുങ്ങി. എന്നിട്ടും ആവശത്തോടെ ലോട്ടറി എടുത്തു. ഒടുവിൽ ഫലവും കിട്ടി. കാരുണ്യ ലോട്ടറി സാലുവിന്റെ ജീവിത ദുരിതത്തിനും കൈതാങ്ങായി.

പുലിക്കുന്നിൽ ടാക്‌സി ഡ്രൈവറായ കുളമാക്കേൽ തകടിയേൽ സാലുവാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയ്ക്ക് അർഹനായത്. മുണ്ടക്കയം ശ്രീമുരുക ലക്കി സെന്ററിൽനിന്നു വിതരണം ചെയ്ത കെ.ഒ. 377329 നമ്പർ ലോട്ടറിയാണു സാലുവിനു ഭാഗ്യം കൊണ്ടുവന്നത്. പ്രദേശവാസിയായ ഏജന്റ് രാജപ്പനിൽനിന്നാണു ലോട്ടറി വാങ്ങിയത്. സമ്മാനാഹർമായ ടിക്കറ്റ് കണ്ണിമല സർവീസ് സഹകരണ ബാങ്ക് ശാഖയിലേൽപിച്ചു.

വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ നടത്തിയ ഭാഗ്യപരീക്ഷണങ്ങൾക്കൊടുവിൽ കോടീശ്വരനായപ്പോഴും സാലുവിന് അമിതാഹ്ലാദമില്ല. സമ്മാനത്തുകകൊണ്ട് അൽപം സ്ഥലം വാങ്ങണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനു പണം മാറ്റിവയ്ക്കണം. ഭാഗ്യപരീക്ഷണം പതിവാക്കിയ സാലു നിത്യവും വൻതുകയ്ക്കു ഭാഗ്യക്കുറി എടുത്തിരുന്നു. പക്ഷേ, ചെറിയ സമ്മാനങ്ങൾക്കപ്പുറം ഭാഗ്യം കനിഞ്ഞില്ല. കടംകയറി ഒടുവിൽ സ്ഥലം വിൽക്കുന്ന അവസ്ഥയിലായെന്നു സാലു പറഞ്ഞു.

 

സ്വന്തമായുണ്ടായിരുന്ന ഒന്നര ഏക്കറിൽനിന്നു പുലിക്കുന്നിൽ വാങ്ങിയ നാലു സെന്റിലേക്കു കിടപ്പാടം ചുരുങ്ങി. എന്നിട്ടും അധ്വാനിച്ചു കിട്ടിയ തുകയിൽ നല്ലൊരു ഭാഗം ഭാഗ്യക്കുറിക്കായി ചെലവഴിച്ചു. റീനയാണ് ഭാര്യ. +1 വിദ്യാർത്ഥി നീവീനും ആറാം ക്ലാസ് വിദ്യാർത്ഥിനി നവ്യയുമായണ് മക്കൾ.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP