Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതം വഴിമുട്ടിയ ബാർ ജീവനക്കാരന് ഭാഗ്യദേവതയുടെ സമ്മാനം; ജോലി നഷ്ടമാകുമെന്ന് ഭയന്ന തൊഴിലാളിക്ക് കാരുണ്യ ലോട്ടറിയുടെ ഒരുകോടി

ജീവിതം വഴിമുട്ടിയ ബാർ ജീവനക്കാരന് ഭാഗ്യദേവതയുടെ സമ്മാനം; ജോലി നഷ്ടമാകുമെന്ന് ഭയന്ന തൊഴിലാളിക്ക് കാരുണ്യ ലോട്ടറിയുടെ ഒരുകോടി

കോലഞ്ചേരി: ബാർ പൂട്ടുന്നതോടെ ജോലി ഇല്ലാതാകുമെന്ന വിഷമത്തിൽ കഴിഞ്ഞ ബാർ തൊഴിലാളിക്ക് ഭാഗ്യദേവതയുടെ സമ്മാനം. ജീവിതംതന്നെ വഴിമുട്ടുമെന്ന സ്ഥിതിയിലായപ്പോഴാണ് തിരുമാറാടി അരീക്കാട്ട്കാവിൽ സജി ജോസിനെ തേടി ഭാഗ്യമെത്തിയത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സജിക്ക് ലഭിച്ചത്.

കോലഞ്ചേരി റോസ് റസിഡന്റ്‌സ് ബാറിലെ തൊഴിലാളിയാണ് സജി ജോസ്. കാരുണ്യ പ്ലസിന്റെ പിഎം 672166 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. കോലഞ്ചേരി കൃഷ്ണ ഏജൻസിയിൽ നിന്നുള്ള ടിക്കറ്റുകൾ വിൽക്കുന്ന വർഗീസിൽ നിന്നാണ് സജി ലോട്ടറിയെടുത്തത്.

റോസ് റസിഡന്റ്‌സ് ബാറിൽ അഞ്ച് വർഷമായി സജി ജോലി ചെയ്യുന്നു. ബാർ അടച്ചുപൂട്ടിയാൽ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്കയിലായിരുന്നു സജി. അതിനിടെയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം സജിയെ തേടിയെത്തിയത്.

ഏഴ് സെന്റ് സ്ഥലത്തുകൊച്ചുവീട്ടിലാണ് സജിക്കൊപ്പം ഭാര്യ ഷൈനിയും മക്കളായ യുകെജി വിദ്യാർത്ഥി സാൻജോയും അങ്കണവാടി വിദ്യാർത്ഥി ജോയലും കഴിയുന്നത്. രണ്ടുലക്ഷം രൂപ ലോണെടുത്താണ് വീട് പണിഞ്ഞത്. സമ്മാനത്തുകയിലൂടെ പ്രാരാബ്ധങ്ങളൊക്കെ തീർക്കാമെന്ന ആശ്വാസത്തിലാണ് സജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP