Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോട് ഇരട്ടക്കൊലപാതകം; ചെന്നിത്തലയുടെ പരാതിയിൽ ഗവർണർ ഇടപെട്ടു; മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി; കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു; ഉടമ കസ്റ്റഡിയിൽ

കാസർകോട് ഇരട്ടക്കൊലപാതകം; ചെന്നിത്തലയുടെ പരാതിയിൽ ഗവർണർ ഇടപെട്ടു; മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി; കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു; ഉടമ കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഗവർണറുടെ ഇടപെടൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ പി. സദാശിവം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയെതുടർന്നാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്. അതേസമയം കൊലപാതക സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു. കെഎൽ 14ജെ 5683 എന്ന സൈലോ വാഹനമാണ് കൊലയാളി സംഘം ഉപയോഗിച്ചതെന്ന തിരിച്ചറിഞ്ഞു. വാഹന ഉടമയായ എച്ചിലോട്ട് സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടും പൊലീസിന്റെ വീഴ്ചയുണ്ടെന്ന് ആരോപിച്ചും രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാസർകോട് മേഖലയിലെ ക്രമസമാധാന പാലനത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നോർത്ത് എ.ഡി.ജി.പി.യെ നിയമിക്കാതിരുന്നത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ പി. സദാശിവം സംഭവത്തിൽ മുഖ്യമന്ത്രിയുടെ റിപ്പോർട്ട് തേടിയത്.

കഴിഞ്ഞ എട്ടുമാസമായി നോർത്ത് എ.ഡി.ജി.പിയെ നിയമിക്കാതിരുന്നത് ആഭ്യന്തരവകുപ്പിന്റെ വലിയവീഴ്ചയായാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. കാസർകോട് ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ കാസർകോട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാവിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണെന്നാണ് വിവരം.

കാസർകോട് പെരിയ പഞ്ചായത്തിലെ കല്ലിയോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനും കൃപേഷിനും വെട്ടേറ്റത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്കിടിച്ചിട്ട ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്.    

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP