Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീരിലെ മലയാളികളെല്ലാം സുരക്ഷിതർ; ഇന്നും നാളെയുമായി എല്ലാവരെയും ഡൽഹിയിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തല

കാശ്മീരിലെ മലയാളികളെല്ലാം സുരക്ഷിതർ; ഇന്നും നാളെയുമായി എല്ലാവരെയും ഡൽഹിയിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: കാശ്മീരിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നും നാളെയുമായി എല്ലാ മലയാളികളെയും ഡൽഹിയിലെത്തിക്കാനാകുമെന്നും ചെന്നിത്തല പറഞ്ഞു. കാശ്മീരിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി ഫോണിൽ കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം ചികിത്സയിലായതിനാലാണ് നേരിട്ട് കാണാൻ കഴിയാഞ്ഞത്. എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തി്ട്ടുണ്ട്. പ്രതിരോധ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും ജയ്റ്റ്‌ലി അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ച് പ്രധാന ഹോട്ടലുകളിലാണ് മലയാളികൾ കൂടുതൽ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിച്ച് റെസ്‌ക്യു ക്യാമ്പായ ഹിൽ ടോപ്പിലേക്ക് മാറ്റുന്നുണ്ട്. അവിടെയുള്ളവർ എല്ലാം സുരക്ഷിതരാണ്. രക്ഷാവിമാനങ്ങളിൽ മതിയായ സീറ്റ് തികയാതെ വരുന്നകതിനാലാണ് ഇവർ ഡൽഹിയിലെത്തിക്കാൻ താമസം നേരിടുന്നത്. കേരളഹൗസിലും കൺട്രോൾ റൂമിലും എത്തുന്ന കാളുകൾക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും രമേശ് പറഞ്ഞു. ഹോട്ടലുകളിൽ അല്ലാതെ ക്ഷേത്രങ്ങളിലും മറ്റും കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലുള്ള കാശ്മീരികളുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP