Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ്‌സി ഭരണഘടനയ്ക്ക് മുകളിലല്ല താഴെയാണ് പ്രവർത്തിക്കുന്നത്; സ്റ്റാഫ് നഴ്‌സ് നിയമനത്തിലെ ക്രമക്കേട്: രൂക്ഷ വിമർശനവുമായി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ

പിഎസ്‌സി ഭരണഘടനയ്ക്ക് മുകളിലല്ല താഴെയാണ് പ്രവർത്തിക്കുന്നത്; സ്റ്റാഫ് നഴ്‌സ് നിയമനത്തിലെ ക്രമക്കേട്: രൂക്ഷ വിമർശനവുമായി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് നിയമന ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിൽ പി.എസ്.സിക്ക് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം.പി.എസ്.സി ഭരണഘടനക്ക് മുകളില്ല താഴെയാണ് പ്രവർത്തിക്കുന്നതെന്നും ട്രിബ്യൂണൽ അംഗങ്ങളായ ബെന്നി ഗർവ്വാസിസും വി.സോമസുന്ദരവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സ്റ്റാഫ് നഴ്‌സ് ഗ്രേഡ്- 2 നിയമനത്തിലെ അഴിമതി ആരോപിച്ചുള്ള ഹർജിയിൽ വാദം കേൾക്കവേയാണ് ട്രിബ്യൂണൽ പി എസ് സി നിയമനത്തിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചത്.

കോടതി നടപടി ക്രമ രേഖകളിൽ പിഎസ് സിക്കെതിരെ പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. റുപടി സത്യവാങ്മൂലം നവംബർ 1 നകം കോടതിയിൽ ഫയൽ ചെയ്യാത്ത പക്ഷം റിക്രൂട്ട്‌മെന്റ്- നിയമന ഫയൽ സഹിതം പി എസ് സി സെക്രട്ടറി നവംബർ 5 ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. നിയമന ഫയൽ പരിശോധിച്ച് ഹർജിയിൽ കോടതി വിധി പ്രസ്താവിക്കുമെന്നും പി എസ് സി അഭിഭാഷകന് കോടതി മുന്നറിയിപ്പും നൽകി.

നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ചുരുക്കപ്പട്ടികയിൽ പേരുള്ള ഉദ്യോഗാർത്ഥിയായ പുനലൂർ ജയേഷ് മന്ദിരത്തിൽ ലക്ഷ്മി രാജഗോപാൽ(30) അഡ്വ.നെയ്യാറ്റിൻകര.പി.നാഗരാജ് മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ജൂലൈ 9 ന് സമർപ്പിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാതെ 6 പ്രാവശ്യം കൂടുതൽ സമയം ചോദിച്ച് നാൾ നീട്ടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ അന്തിമ റാങ്ക് ലിസ്റ്റ് ജൂലൈ 16 ന് പ്രസിദ്ധീകരിച്ച കാര്യവും കോടതിയിൽ നിന്ന് പി എസ് സി മറച്ചു വച്ചതിന് കോടതി ശകാരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP