Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിരിച്ചുവിട്ട ഡ്രൈവർ പിന്നാലെ നടന്ന് ശല്യം ചെയ്തു; തലസ്ഥാനത്തെ ഹോട്ടലിൽ താമസിക്കവേ കാർ അടിച്ചു തകർത്തു; കവിയൂർ പൊന്നമ്മയുടെ പരാതിയെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ

പിരിച്ചുവിട്ട ഡ്രൈവർ പിന്നാലെ നടന്ന് ശല്യം ചെയ്തു; തലസ്ഥാനത്തെ ഹോട്ടലിൽ താമസിക്കവേ കാർ അടിച്ചു തകർത്തു; കവിയൂർ പൊന്നമ്മയുടെ പരാതിയെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : നടി കവിയൂർ പൊന്നമ്മയുടെ കാറിന് കേടുപാടുണ്ടാക്കുകയും നിരന്തരം ശല്യംചെയ്യുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. കവിയൂർ പൊന്നമ്മയുടെ മുൻ ഡ്രൈവറും സുഹൃത്തും ആണ് പിടിയിലായത്. ആലുവ സ്വദേശികളായ മുൻ ഡ്രൈവർ ജിതീഷ് (35), ഇയാളുടെ സുഹൃത്ത് രവി (39) എന്നിവരാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള സ്വകാര്യ ഹോട്ടലിൽ താമസിക്കാനെത്തിയ കവിയൂർ പൊന്നമ്മയുടെ കാർ ശനിയാഴ്ച ജിതീഷും രവിയും ചേർന്നു കല്ലുകൊണ്ടിടിച്ച് തകർത്തിരുന്നു. കാറിന്റെ പെയിന്റും ഇളക്കിക്കളഞ്ഞിരുന്നു. ഇതേത്തുടർന്ന് കവിയൂർ പൊന്നമ്മ തന്റെ വാഹനം നശിപ്പിച്ചതും നിരന്തരം ശല്യപ്പെടുത്തുന്നുവെന്നതും ചൂണ്ടിക്കാണിച്ച് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിതീഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് ജിതീഷിനെ ഡ്രൈവർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ജിതീഷ് കവിയൂർ പൊന്നമ്മയുടെ ഷൂട്ടിങ് സ്ഥലങ്ങളിലും അവർ താമസിക്കുന്ന ഹോട്ടലുകളിലുമെത്തി ശല്യപ്പെടുത്താറുണ്ടായിരുന്നു. കേസെടുത്തതായും ഇവർക്ക് ജാമ്യം നൽകി വിട്ടയച്ചതായും വഞ്ചിയൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP