Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐക്യവാർത്തകൾ മാധ്യമങ്ങളിൽ നൽകുമ്പോഴും മുജാഹിദ് പ്രസ്ഥാനങ്ങളിലെ തമ്മിൽ തല്ലിന് അറുതിയായില്ല; കായംകുളത്തെ ഐക്യ ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പള്ളിയെച്ചൊല്ലി കൂട്ടത്തല്ല്; ഇരുപക്ഷക്കാരിലും നിരവധിപേർക്ക് പരിക്കേറ്റു

ഐക്യവാർത്തകൾ മാധ്യമങ്ങളിൽ നൽകുമ്പോഴും മുജാഹിദ് പ്രസ്ഥാനങ്ങളിലെ തമ്മിൽ തല്ലിന് അറുതിയായില്ല; കായംകുളത്തെ ഐക്യ ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പള്ളിയെച്ചൊല്ലി കൂട്ടത്തല്ല്; ഇരുപക്ഷക്കാരിലും നിരവധിപേർക്ക് പരിക്കേറ്റു

ആലപ്പുഴ : കായംകുളത്തെ ഐക്യജംഗ്ഷനിൽ സ്വകാര്യവ്യക്തിയുടെ പേരിലുള്ള പത്ത്സെന്റ് ഭൂമിയിൽ നിൽക്കുന്ന പള്ളിയെചൊല്ലി കൂട്ടത്തല്ല്. തമ്മിൽ തല്ല് കനത്തതോടെ ഇരുപക്ഷക്കാർക്കും കണക്കിന് അടി കിട്ടി. നിസാരപരുക്കുകാർ വീടുപിടിച്ചു. അല്ലാത്തവർ ആശുപത്രിയിലുമായി.

മുജാഹിദ് മടവൂർ വിഭാഗവും അബ്ദുല്ലാ മഅ്ദനിയുടെ കീഴിലുള്ള മസ്ജിദ് ഭാരവാഹികളും തമ്മിലായിരുന്നു തർക്കവും സംഘർഷവും ഉണ്ടായത്. പള്ളി ട്രഷററായ ചെമ്പക ലാന്റിൽ ലത്തീഫ്, ഇദ്ദേഹത്തിന്റെ മകൻ അഷ്‌ക്കർ എന്നിവരാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. പള്ളിയെ ചൊല്ലിയുള്ള തർക്കാണ് തമ്മിൽ തല്ലിൽ കാലാശിച്ചത്.

മുസ്ലിം മത വിശ്വാസമനുസരിച്ച് പള്ളികൾ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകിയാൽ വഖഫ് (അള്ളാഹുവിന് തീറ് നൽകുന്ന വിശ്വാസം ) ചെയ്യണമെന്നാണ്. എന്നാൽ ഐക്യജംഗ്ഷനിലെ മസ്ജിദ് അന്തരിച്ച മുജാഹിദ് നേതാവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് നിൽക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി പള്ളിയുടെ കരമടയ്ക്കലും പള്ളി പരിപാലനവും ജീവനക്കാരുടെ ശമ്പളം നൽകലുമെല്ലാം സ്ഥലം ഉടമയുടെ ബന്ധുക്കളായ മസ്ജിദ് ഭാരവാഹികളാണ് നൽകുന്നത്.

ഇതാണ് തർക്കത്തിനു കാരണവും. മുസ്ലിം മതവിശ്വാസമനുസരിച്ച് പള്ളികൾ ദൈവ ഭവനങ്ങളാണെന്നാണ്. അതിൽ ആർക്കും തന്നെ അവകാശവും ഇല്ല. ഇത്തരത്തിൽ ഭൂമിയിൽ ആരാധനാലയങ്ങൾക്ക് ആർക്കും അധികാരം നൽകാതെ നിലനിർത്തുന്ന സംവിധാനമാണ് വഖഫ്. ആരാധനകൾ പരിശുദ്ധവും ദൈവം അംഗീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും വഖഫ് അനിവാര്യമാണ്. മറിച്ച് വഖഫ് ചെയ്യാത്ത വസ്തുവിൽ ആരെങ്കിലും വിശ്വാസികൾ പ്രാർത്ഥിക്കാനോ നമസ്‌ക്കരിക്കാനോ ഇടവന്നാൽ അത് ദൈവം സ്വീകരിക്കപ്പെടില്ലെന്നാണ് വിശ്വാസം.

ഇതാണ് ഐക്യ ജംഗ്ഷനിലെ പള്ളിയുടെ കാര്യത്തിലും സംഭവിച്ചത്. നിരവധി ആളുകളാണ് ഈ പള്ളിയിൽ കയറി നമസ്‌ക്കരിക്കുന്നത്. ഇത് മടവൂർ വിഭാഗം നിരന്തരമായി എതിർത്തു വരികായാണ്. എതിർപ്പിന്റെ കാഠിന്യം വർദ്ധിച്ചതാണ് തമ്മിൽ തല്ലിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

സംസ്ഥാനത്ത് പള്ളികളുടെ പരിപാലനവും ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യുന്നതിനാണ് വഖഫ് ബോർഡ് തന്നെ രൂപീകരിച്ച് പ്രവർത്തിക്കുമ്പോഴാണ് കായംകുളത്ത് സ്വകാര്യവ്യക്തിയുടെ പേരിലുള്ള സ്ഥലത്ത് പള്ളികെട്ടി പ്രാർത്ഥന നടത്തുന്നത്. വിശ്വാസപരമായി ഇത് അക്ഷന്തവ്യമായ തെറ്റാണെന്നാണ് മത പണ്ഡിതന്മാർ പറയുന്നത്. ഈ വിഷയത്തിൽ കഴിഞ്ഞ ഒന്നര മാസമായി ഇവിടെ ഇരുകൂട്ടരും തമ്മിൽ പ്രശനങ്ങൾ നടന്ന് വരികയാണ്.

മടവൂർ വിഭാഗം നേതാവിന്റെ വീട്ടിൽ വെച്ച് നടത്തുന്ന മദ്രസ് പഠനം സലഫി മസ്ജിദിൽ വെച്ച് നടത്തണമെന്ന് അവശ്യപ്പെട്ട് മടവൂർ വിഭാഗം കത്ത് നൽകിയെങ്കിലും അതിന് സലഫി മസ്ജിദ് കമ്മിറ്റി അനുമതി നൽകിയില്ല. തുടർന്ന് ഇരു വിഭാഗക്കാരും തമ്മിൽ തർക്കമുണ്ടായി. മടവൂർ വിഭാഗം പൊലീസിൽ പരാതി നൽകുകയും ചെയതിരുന്നു.

പരാതി നിനലിൽക്കേയാണ് കഴിഞ്ഞ ദിവസം മുജാഹിദ് ഐക്യത്തിന് ശേഷം നടക്കുന്ന സംസ്ഥാന നേതാക്കളുടെ പരിപാടിയുടെ പോസ്റ്റർ മടവൂർ വിഭാഗക്കാർ മസ്ജിദിലെ ബോർഡിൽ ഒട്ടിക്കാൻ ചെന്നതത്. എന്നാൽ ഐക്യത്തെ എതിർക്കുന്ന മസ്ജിദ്ഭാരവാഹികൾ ഇത് തടഞ്ഞു. ഇതിനെ തുടർന്നാണ് അക്രമണം ഉണ്ടായത്. അക്രമണത്തിൽ പരിക്കേറ്റവർ കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP