Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വരനെ എതിരേറ്റ് വന്ന വിവാഹസംഘത്തിന്റെ ബൈക്ക് റാലിയിലേക്ക് കാർ പാഞ്ഞു കയറി അപകടം; സംഘത്തിലുണ്ടായിരുന്നവർ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണത് മീറ്ററുകൾ ദൂരെ; കാസർകോട് വിവാഹസംഘത്തിന്റെ റാലി അപകടത്തിൽ തീർത്തത് ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗമെന്ന് നിഗമനവും; അപകടത്തിൽ മൂന്നു പേർക്ക് പരുക്ക്

വരനെ എതിരേറ്റ് വന്ന വിവാഹസംഘത്തിന്റെ ബൈക്ക് റാലിയിലേക്ക് കാർ പാഞ്ഞു കയറി അപകടം; സംഘത്തിലുണ്ടായിരുന്നവർ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണത് മീറ്ററുകൾ ദൂരെ; കാസർകോട് വിവാഹസംഘത്തിന്റെ റാലി അപകടത്തിൽ തീർത്തത് ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗമെന്ന് നിഗമനവും; അപകടത്തിൽ മൂന്നു പേർക്ക് പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട് : വരനെ എതിരേറ്റ് വന്ന വിവാഹസംഘത്തിന്റെ ബൈക്ക് റാലിയിലേക്ക് കാർ പാഞ്ഞു കയറി അപകടം. കാസർകോട്ടെ വിവാഹ പാർട്ടിയുടെ ബൈക്ക് റാലിയിക്കിടയിലാണ് അപകടം സംഭവിച്ചത്. വിവാഹശേഷം വധുവിനേയും വരനേയും ആനയിച്ച് വന്ന ബൈക്ക് റാലി പോക്കറ്റ് റോഡിലേക്ക് തിരിയുമ്പോൾ പാഞ്ഞെത്തിയ കാർ ബൈക്ക് വിവാഹസംഘത്തിന്റെ വാഹനങ്ങളിലേക്ക് പഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ മീറ്ററുകൾ ദൂരം തെറിച്ച് വീഴുന്നതിന്റെ ഭീകര ദൃശ്യങ്ങളും ചിത്രത്തിൽ കാണാം.

കാസർകോട് മയ്യിച്ചയിലാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് സൂചന. ബൈക്കുകൾ ഹോൺ മുഴക്കിയാണ് പ്രധാന റോഡിലേക്ക് പ്രവേശിച്ചത്. നാലു പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മുന്നിൽ പോയ വാഹനത്തിൽ സഞ്ചരിച്ചവർ എടുത്ത വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബൈക്കിൽ സഞ്ചരിച്ചവരാരും ഹെൽമറ്റും ഉപയോഗിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP