Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ കാസർകോഡ് പടക്കം പൊട്ടിച്ച് ആഘോഷം; പരാതിയുമായി ബിജെപി നേതാക്കൾ എത്തിയതോടെ പണി കിട്ടി; 23 പേർക്കെതിരെ പൊലീസ് കേസെടുത്തു; കുടകിൽ അറസ്റ്റിലായത് മൂന്നൂ പേർ

ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ കാസർകോഡ് പടക്കം പൊട്ടിച്ച് ആഘോഷം; പരാതിയുമായി ബിജെപി നേതാക്കൾ എത്തിയതോടെ പണി കിട്ടി; 23 പേർക്കെതിരെ പൊലീസ് കേസെടുത്തു; കുടകിൽ അറസ്റ്റിലായത് മൂന്നൂ പേർ

കാസർകോട് : പാക്കിസ്ഥാൻ ജയിച്ചതിന്റെ ആഹ്‌ളാദം പരസ്യമായി പ്രകടിപ്പിച്ച യുവാക്കൾക്കെതിരെ കേസ്.കാസർകോട് ബദിയടുക്കയിലാണ് സംഭവം.ചാമ്പ്യൻസ് ട്രോഫി ചാംപ്യൻസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കുമ്പടാജെ ചക്കുടലിൽ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെയാണു ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുമ്പടാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെത്തുടർന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പാക്കിസ്ഥാൻ ജേതാക്കളായ ദിവസം രാത്രി കുമ്പടാജെ ചക്കുടലിൽ ഇവരുടെ നേതൃത്വത്തിൽ റോഡിൽ പടക്കം പൊട്ടിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി.

കർണാടകയിലെ കുടകിലും സമാനമായ പരാതിയെത്തുടർന്ന് മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്‌ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിക്കുക (ഐപിസി 153), വിശ്വാസത്തിനു വ്രണം ഏൽപ്പിക്കാനുള്ള മനഃപൂർവമായ ശ്രമം (ഐപിസി 295എ) വകുപ്പകൾ അനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.

പ്രദേശിക ബിജെപി നേതാവ് ആണു പരാതി നൽകിയത്. പിടിയിലായവർ ഒരു പാർട്ടിയുടെയും അനുഭാവികളല്ലെന്നു പൊലീസ് പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP