Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയുടെ മൊഴിയിലെടുത്ത ലൈംഗിക പീഡനക്കേസിനെ നിയമപരമായി നേരിടും; ഇത് ശബരിമല വിവാദത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ളശ്രമമെന്നും കെ സി വേണുഗോപാൽ

സരിതയുടെ മൊഴിയിലെടുത്ത ലൈംഗിക പീഡനക്കേസിനെ നിയമപരമായി നേരിടും; ഇത് ശബരിമല വിവാദത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ളശ്രമമെന്നും കെ സി വേണുഗോപാൽ

തിരുവനന്തപുരം : സരിത എസ്.നായരുടെ പരാതിയിൽ തനിക്കെതിരെ എടുത്തിട്ടുള്ള ലൈംഗിക പീഡനക്കേസിനെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാൽ. സംസ്ഥാനത്ത് നിലവിലുള്ള ശബരിമല വിഷയങ്ങളിൽ നിന്നും സർക്കാരിനെതിരായ മറ്റ് വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും വേണുഗോപാൽ ആരോപിക്കുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതികളിൽ വച്ചാണെന്ന് സരിതയുടെ പരാതിയിലുണ്ട്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മുന്മന്ത്രി എ.പി.അനിൽകുമാറിന്റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി എഫ്ഐആറിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP