Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഷപ്പിന് വേണ്ടി വാദിച്ചവർ ഐപിസി 497 റദ്ദാക്കിയതിനെതിരേ രംഗത്ത്; വിധി സമൂഹത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് കെസിബിസി; വാർത്താകുറിപ്പിറക്കിയത് കന്യാസ്ത്രീയെ തള്ളി ഫ്രങ്കോയെ പിന്തുണച്ചവർ; വാർത്തകുറിപ്പിന് വൻ വിമർശനം

ബിഷപ്പിന് വേണ്ടി വാദിച്ചവർ ഐപിസി 497 റദ്ദാക്കിയതിനെതിരേ രംഗത്ത്; വിധി സമൂഹത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് കെസിബിസി; വാർത്താകുറിപ്പിറക്കിയത് കന്യാസ്ത്രീയെ തള്ളി ഫ്രങ്കോയെ പിന്തുണച്ചവർ; വാർത്തകുറിപ്പിന് വൻ വിമർശനം

സ്വന്തം സഭയിലെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച കെസിബിസി ഐപിസി 497 റദ്ദാക്കിയതിനെതിരേ രംഗത്ത്. വിധി കുടുംബ-സാമൂഹിക ജീവിതങ്ങളെ കൂടുതൽ സങ്കീർണവും ക്ലേശകരവുമാക്കുമെന്ന് കെസിബിസി.വിധി ലൈംഗിക അരാജകത്വം മാത്രമല്ല കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും വിവാഹമോചനങ്ങളുടെ തോത് കൂട്ടുന്നതിനും വഴിവയ്ക്കുമെന്നും വിമർശനം. വിവാഹമെന്ന സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോടതി വിധിയിൽ നിഴലിക്കുന്നത്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റക്കരമല്ലാതാകുമ്പോൾ പ്രായപൂർത്തിയായ ഏത് പുരഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലർത്തുന്ന ലൈംഗികബന്ധം സമൂഹികമായും ധാർമ്മികമായും തെറ്റല്ലെന്ന ധാരണയുണ്ടാക്കും പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങളും അതായത് വിവാഹപൂർവ്വബന്ധം, വിവാഹേതരബന്ധം, സ്വവർഗ്ഗ രതി എന്നിവ അനുവദിനീയമാണ് എന്ന അവസ്ഥ ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കുമെന്നും കെസിബിസി.

അതേ സമയം സ്വന്തം സഭയിലെ കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അറിഞ്ഞിട്ടും അവരെ തള്ളി ആരോപണം നേരിടുന്ന ബിഷപ്പിനെ പിന്തുണയ്ക്കുന്ന കെസിബിസിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് വിശ്വാസികളക്കം നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP