Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രൂവറികൾ അനുവദിച്ചതിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ജോസഫ് കാരിക്കാശേരി; ബ്രൂവറികൾ അനുവദിച്ച ഇടതു സർക്കാർ നയത്തിനെതിരെ കെസിബിസിയുടെ നിൽപ് സമരം; സമരം ആരംഭിച്ചത് ഇടത് മദ്യനയ രേഖ കത്തിച്ച്; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീ അഡിക്ഷൻ സെന്ററുകളിലാണോ എന്നും ബിഷപ്പ്

ബ്രൂവറികൾ അനുവദിച്ചതിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ജോസഫ് കാരിക്കാശേരി; ബ്രൂവറികൾ അനുവദിച്ച ഇടതു സർക്കാർ നയത്തിനെതിരെ കെസിബിസിയുടെ നിൽപ് സമരം; സമരം ആരംഭിച്ചത് ഇടത് മദ്യനയ രേഖ കത്തിച്ച്; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീ അഡിക്ഷൻ സെന്ററുകളിലാണോ എന്നും ബിഷപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ അധിമായി ബ്രൂവറികൾ അനുവദിച്ച പിണറായി സർക്കാരിന്റെ നയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത്. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി എറണാകുളം ടൗൺ ഹാളിന് മുൻപിൽ കെസിബിസി മദ്യ വിരുദ്ധ സമിതി നിൽപ് സമരം ആരംഭിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് നിൽപ് സമരം. ഇടത് മദ്യനയരേഖ കത്തിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്.

സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ചതിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിഷപ്പ് ജോസഫ് കരിക്കാശേരി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളുടെ ലംഘനമാണിതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീഅഡിക്ഷൻ സെന്ററുകളിലാണോ എന്നും അദ്ദേഹം ചോദിച്ചു.

ആം ആദ്മി പാർട്ടി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ.നീലകണ്ഠൻ ഉൾപ്പെടെയുള്ളവർ സമരത്തിന് എത്തിയിരുന്നു. ജലക്ഷാമം അനുഭവിക്കുന്ന സ്ഥലത്ത് ബ്രൂവറി അനുവദിച്ച സർക്കാർ കുടിവെള്ളത്തേക്കാൾ മദ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP