Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേദാർനാഥിലെ പ്രളയത്തിൽ കാണാതായ പെൺകുട്ടിയെ അഞ്ചു വർഷത്തിനു ശേഷം കണ്ടെത്തി; കുടുംബാംഗങ്ങളുമായി വീണ്ടും ഒത്തുചേർന്നത് അലിഗഡ് സ്വദേശിയായ 17കാരി

കേദാർനാഥിലെ പ്രളയത്തിൽ കാണാതായ പെൺകുട്ടിയെ അഞ്ചു വർഷത്തിനു ശേഷം കണ്ടെത്തി; കുടുംബാംഗങ്ങളുമായി വീണ്ടും ഒത്തുചേർന്നത് അലിഗഡ് സ്വദേശിയായ 17കാരി

അലിഗഡ്: കേദാർനാഥിൽ ഉണ്ടായ പ്രളയത്തിൽപ്പെട്ട് കാണാതായ പെൺകുട്ടി അഞ്ച് വർഷത്തിനു ശേഷം വീടണഞ്ഞു. അലിഗഡ് സ്വദേശിയായ 17കാരിക്കാണ് അഞ്ച് വർഷത്തിന് ശേഷം കുടുംബാംഗങ്ങളോട് ഒത്തുചേരാൻ ഭാഗ്യം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചൽ എന്ന പെൺകുട്ടിയാണ് വീടണഞ്ഞത്. 2013ൽ കേദാർനാഥിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെടുമ്പോൾ ചഞ്ചലിന് 12 വയസ് ആയിരുന്നു.

മാതാപിതാക്കൾക്കൊപ്പം കേദാർനാഥിലേക്ക് നടത്തിയ തീർത്ഥയാത്രയ്ക്കിടെയാണ് ഇവർ പ്രളയത്തിൽ അകപ്പെട്ടത്. അമ്മ മാത്രമാണ് പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട് വീടെത്തിയത്. ചഞ്ചലിന്റെ പിതാവ് എവിടെ എന്ന് ഇനിയും വിവരമില്ല. പ്രളയത്തിൽപ്പെട്ട് ചഞ്ചൽ മരിച്ചെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകർ ചഞ്ചലിനെ കണ്ടെത്തുകയും ജമ്മുവിലുള്ള ഒരു അനാഥാലയത്തിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ അച്ഛനമ്മമാരെ കുറിച്ചോ വീട് എവിടെയാണെന്ന് പറയാനോ ചഞ്ചലിന് അറിയില്ലായിരുന്നു. ഇതിനാൽ തന്നെ വീട്ടുകാരെ കണ്ടെത്താൻ കഴിഞ്ഞില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചൽ അലിഗഡ് എന്ന സ്ഥലത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നതായി അവളുടെ പ്രതികരണങ്ങളിൽനിന്ന് അനാഥാലയ അധികൃതർക്ക് മനസ്സിലായി. ചഞ്ചലിന്റെ സ്വദേശം അലിഗഡ് ആയിരിക്കാം എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. തുടർന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അധികൃതർ ബന്ധപ്പെട്ടു. അദ്ദേഹം അലിഗഡിലെ 'ചൈൽഡ് ലൈൻ അലിഗഡ്' എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ജ്ഞാനേന്ദ്ര മിശ്രയെ വിവരം ധരിപ്പിച്ചു. മിശ്രയാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

വർഷങ്ങൾക്കു മുൻപ് കാണാത കൊച്ചുമകളെ വീണ്ടും കാണാൻ സാധിച്ചത് അവിശ്വസനീയമാണെന്ന് ചഞ്ചലിന്റെ മുത്തച്ഛൻ ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും പറയുന്നു. പ്രളയത്തിൽ കാണാതായ ചഞ്ചലിന്റെ പിതാവിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. തന്റെ പിതാവിനെക്കുറിച്ച് ചഞ്ചൽ ഇപ്പോഴും ഓർമിക്കുന്നുണ്ടെന്ന് ഹരീഷ് ചന്ദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP