Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡുകൾ; നിരീക്ഷകരായി പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെ; 1535 പരീക്ഷാ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷയിൽ ആദ്യ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡുകൾ; നിരീക്ഷകരായി പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെ; 1535 പരീക്ഷാ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷയിൽ ആദ്യ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷ അവസാനിച്ചു. രാവിലെ 10നും ഉച്ചയ്ക്ക് 1.30 നുമായി രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടന്നത്. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കും. നിശ്ചിത മാർക്ക് നേടുന്നവർക്ക് ജൂണിലോ ജൂലൈയിലോ വിവരണാത്മകരീതിയിൽ മുഖ്യപരീക്ഷ നടത്തും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അഭിമുഖം പൂർത്തിയാക്കി നവംബർ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം.

ഉച്ചയ്ക്ക് നടന്ന പരീക്ഷ കൂടുതൽ എളുപ്പമായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം കേരളപ്പിറവിദിനത്തിലാണ് കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം പി.എസ്.സി പുറപ്പെടുവിച്ചത്. കെഎഎസ് പ്രാഥമിക പരീക്ഷ എഴുതാനായി അപേക്ഷിച്ചിരുന്നത് 4,00,014 പേരാണ്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ 3,75,993 പേരും സ്ട്രീം രണ്ടിൽ 22,564 പേരും സ്ട്രീം മൂന്നിൽ 1457 പേരുമാണ് ഉണ്ടായിരുന്നത്.

പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസിന്റെ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എല്ലാ സെന്ററിലും പിഎസ്‌സി പ്രതിനിധികളോ ചുമതലപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നു. പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെയുള്ളവർ നിരീക്ഷകരാണ്. പ്രത്യേക സ്‌ക്വാഡുകളും പരീക്ഷാകേന്ദ്രങ്ങളിലുണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP