Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിയാരം മെഡിക്കൽ കോളേജ് ഓർഡിൻസിലൂടെ ഏറ്റെടുത്ത് സർക്കാർ; എംവി രാഘവൻ രൂപീകരിച്ച ആശുപത്രി ഇനി ആർസിസി മോഡൽ സ്വയംഭരണ സ്ഥാപനം; കൊച്ചി സഹകരണ മെഡിക്കൽ കോളേജിന്റെ ബാധ്യതകളും ഹഡ്‌കോയുടേയും സഹകരണ മേഖലയിലേയും ആരോഗ്യവകുപ്പുകളിലേയും കുടിശ്ശികകളും ഏറ്റെടുത്ത് സർക്കാർ

പരിയാരം മെഡിക്കൽ കോളേജ് ഓർഡിൻസിലൂടെ ഏറ്റെടുത്ത് സർക്കാർ; എംവി രാഘവൻ രൂപീകരിച്ച ആശുപത്രി ഇനി ആർസിസി മോഡൽ സ്വയംഭരണ സ്ഥാപനം; കൊച്ചി സഹകരണ മെഡിക്കൽ കോളേജിന്റെ ബാധ്യതകളും ഹഡ്‌കോയുടേയും സഹകരണ മേഖലയിലേയും ആരോഗ്യവകുപ്പുകളിലേയും കുടിശ്ശികകളും ഏറ്റെടുത്ത് സർക്കാർ

തിരുവനന്തപുരം: സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന് ഓർഡിനൻസായി. ഇതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എംവി രാഘവന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പരിയാരം മെഡിക്കൽ കോളേജ് പിന്നീട് കേരളത്തിൽ സിപിഎമ്മും സിഎംപിയും തമ്മിലുള്ള പോരിന് തന്നെ വേദിയായിരുന്നു. ഇനി തിരുവനന്തപുരം ആർസിസി മോഡലിൽ പരിയാരത്തെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് സർക്കാർ തീരുമാനം.

ഇതോടൊപ്പം കൊച്ച് സഹകരണ മെഡിക്കൽ കോളേജിന്റെ ആസ്തി ബാദ്ധ്യതകളും സർക്കാര് ഏറ്റെടുക്കും. പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്ന വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശപ്രകാരം ഹഡ്‌കോയുടെ വായ്പാ കുടിശിക തീര്ക്കാനുള്ള ചുമതല സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. ഹഡ്‌കോയ്ക്ക് പുറമെ എറണാകുളം ജില്ലാ സഹകരണ ബാങ്ക്, സഹകരണ, ആരോഗ്യവകുപ്പുകൾ എന്നിവയ്ക്കും കുടിശ്ശികയുണ്ട്. ഇതും സർക്കാർ ഏറ്റെടുത്തു.

രണ്ടായിരത്തോളം ജീവനക്കാരുണ്ട് മെഡിക്കല് കോളേജിൽ. ഇത് ഏറെക്കൂടുതലാണെന്ന് നേരത്തെ സർക്കാർ വിലയിരുത്തിയിരുന്നു. സർക്കാർ ഏറ്റെടുക്കുന്നതോടെ ഇത്രയും ജീവനക്കാർ ബാദ്ധ്യതയാകുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്. മെഡിക്കല് കോളേജിന്റെ കാര്യത്തിലുള്ള നിയമ, ധനകാര്യ സെക്രട്ടറിമാരുടെ റിപ്പോർട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം ഏറ്റെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP