Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളുകൾ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകൾ പണം ഈടാക്കരുത്; പ്രതിബദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോഗിക്കു; ചാനലുകളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഇങ്ങനെ

ആളുകൾ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകൾ പണം ഈടാക്കരുത്; പ്രതിബദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോഗിക്കു; ചാനലുകളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ ആളുകൾ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകൾ നിരക്ക് ഒഴിവാക്കണം എന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഈ സമയത്ത് പേ ചാനലുകൾ നിരക്ക് ഒഴിവാക്കണം. സമൂഹത്തോട് പ്രതിബദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങൾ ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത അധ്യയന വർഷം കുട്ടികളെ ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോൾ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികൾ ലോക്ക്ഡൗൺ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ടെന്നും വീട്ടിൽ വെറുതെയിരിക്കുമ്പോൾ വിദ്യാർത്ഥികളും മുതിർന്നവരും അത്തരം കോഴ്സുകൾക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP