Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയോജന ക്ഷേമത്തിന് സമഗ്രമായ നയം ആവിഷ്‌കരിച്ച് നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയോജന ക്ഷേമത്തിന് സംസ്ഥാന സർക്കാർ സമഗ്രമായ നയം ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രവാസി മലയാളികളായ വിദഗ്ധ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യമുള്ളവർ തനിച്ച് താമസിക്കുന്ന വീടുകളിൽ ദിവസവും വളണ്ടിയർമാർ സന്ദർശിക്കുന്ന സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. വയോജനങ്ങൾക്കായി പകൽവീടുകൾ ഒരുക്കാനും ഉദ്ദേശിക്കുന്നു. രോഗം കാരണം കിടപ്പിലായവർക്ക് കൃത്യമായ പരിചരണം കിട്ടുന്ന സംവിധാനവും ഇതോടൊപ്പം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പരിപാടിയിൽ പങ്കാളികളാക്കും.സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുഴുവൻ കൃത്യമായ ആരോഗ്യപരിശോധന ഉറപ്പാക്കും. കാൻസർ രോഗികളുടെ പട്ടിക തയ്യാറാക്കാനും അതു കാലാകാലങ്ങളിൽ പുതുക്കാനും നടപടി സ്വീകരിക്കും. വീടുകളിലുള്ളവർക്കും ആരോഗ്യപരിശോധന നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഇതു നടപ്പാക്കാൻ ശ്രമിക്കും. ചെറുപ്പത്തിലേ കൃത്യമായ ആരോഗ്യ പരിശോധന ഉറപ്പാക്കാൻ കഴിഞ്ഞാൽ പല രോഗങ്ങളും തടയാനും നിയന്ത്രിക്കാനും കഴിയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP