Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനത കർഫ്യൂ പ്രഖ്യാപിച്ച ദിനത്തിൽ നാളെ വീടുകൾ ശുചിയാക്കണം; നവമാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകരെ അനുമോദിക്കണമെന്ന് മുഖ്യമന്ത്രി; ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർത്ഥികളെ നാട്ടിലെത്താൻ നടപടി വേണമെന്നും പിണറായി

ജനത കർഫ്യൂ പ്രഖ്യാപിച്ച ദിനത്തിൽ നാളെ വീടുകൾ ശുചിയാക്കണം; നവമാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകരെ അനുമോദിക്കണമെന്ന് മുഖ്യമന്ത്രി; ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർത്ഥികളെ നാട്ടിലെത്താൻ നടപടി വേണമെന്നും പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഞായറാഴ്ച ജനത കർഫ്യൂ ദിനത്തിൽ വീട്ടിലിരിക്കുന്നവർ വീടും പരിസരവും ശുചിയാക്കണം. നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർത്ഥികളെ നാട്ടിലെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ബാങ്കുകളിലെ നാലുശതമാനം പലിശയുള്ള സ്വർണപണയ വായ്പ തിരിച്ചടവിനുള്ള തീയതി ജൂൺ 30 വരെ നീട്ടണമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയക്കും. ബാങ്കുകളിലെ തിരക്കൊഴിവാക്കുന്ന നിലയിൽ സമയം ക്രമീകരിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ സംസ്ഥാനത്തെ മൂന്നു സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളുള്ള സ്വകാര്യ ലാബുകളെയും ടെസ്റ്റിങ് സാങ്കേതിക വിദ്യയുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാൻ നടപടിയെടുക്കും. രോഗനിർണയത്തിന് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നിയന്ത്രണങ്ങൾ ആളുകൾ കർശനമായി പാലിക്കണമെന്നും പാലിക്കാത്ത സാഹചര്യം വന്നാൽ നിരോധനാജ്ഞ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതപരമായ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യർത്ഥന സ്വീകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജുമാ നമസ്‌കാരങ്ങൾ ഒഴിവാക്കി. ഞായറാഴ്ച കുർബാനയിൽ ആൾക്കൂട്ടം ഒഴിവാക്കി. പരുമല തീർത്ഥാടനം നിർത്തി വച്ചു. തലശ്ശേരി ആർച്ച് ബിഷപ് സ്വയം ക്വാറന്റെനിലാണ്. ഇത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൊടുങ്ങല്ലൂർ ഭരണി, കാടാമ്പുഴ, ശബരിമല എല്ലായിടത്തും ആചാരങ്ങളിലൊതുക്കും. പത്മാനാഭസ്വാമി ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, നിയന്ത്രണങ്ങൾക്ക് വില കല്പിക്കാത്ത ചിലരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിന്ആൾക്കാർ എത്തിച്ചേർന്ന ഇടങ്ങളുണ്ട്. ഇത് ആവർത്തിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ വേറൊരു മാർഗവും മുന്നിലില്ല. നിരോധനാജ്ഞ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP