Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സാർ.. ഇപ്പോൾ പറയുന്ന ഒരു യെസ് നാളത്തെ ചരിത്രമാകും!'; അവധി നൽകാൻ കലക്ടർമാരുടെ ഒഫിഷ്യൽ പേജിൽ അഭ്യർത്ഥനകളുടെ പേമാരി!; മഴ മാനത്ത് കണ്ടാൽ സംസ്ഥാനത്തെ കലക്ടർമാർക്ക്‌ കിടക്കപൊറുതിയില്ല

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ മഴ കനത്താൽ അവധി നൽകുന്ന ആചാരത്തിന് കുറവൊന്നുമില്ല.. എന്നാൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിലും അവധി നൽകാഞ്ഞതോടെ കലക്ടർമാരുടെ ഒഫിഷ്യൽ പേജിൽ സോഷ്യൽ മീഡിയുടെ അവധിയഭ്യർഥനയുടെ പേമാരി!. മഴക്കാറ് ആകാശത്ത് കാണുമ്പോഴേ അവധി ചോദിച്ച് കലക്ടറുടെ ഫേസ്‌ബുക്ക് പേജിൽ അഭ്യർത്ഥന നടത്തുകയാണ് വിദ്യാർത്ഥികൾ. ഇവരിൽ ഏറെയും കോളജ്, സ്‌കൂൾ വിദ്യാർത്ഥികൾ ത്‌ന്നെ. ഇന്നലെ എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്‌ബുക്ക് പേജിലും ഒഫിഷ്യൽ പേജിലും വന്നു നിറഞ്ഞ കമന്റുകളാണ് വൈറലായിരിക്കുന്നത്. കുട്ടികളുടെ അപേക്ഷകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിലെ കമന്റ് ബോക്‌സ്.

'രണ്ടു ദിവസം കൊണ്ട് ഞങ്ങളാണ് ഈ പേജിനു ലൈക്ക് കൂട്ടിയത്.. നാളെ കൂടെ അവധി തന്നാൽ 10 k ഷുഗർ..'' കുട്ടികളിൽ ചിലരുടെ കമന്റ് ഇങ്ങയാണ്.ഇതുകൂടാതെ 'നാളെ അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി.

അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കലക്ടർന്മാർക്ക് ഒരു യെസ് പറയാൻ ധൈര്യം കൊടുക്കുന്നൊരു ചരിത്രം. ഇതുപോലെ സിനിമയിലെ പഞ്ച് ഡയലോഗ് കാച്ചിയ താരങ്ങളും കമന്റ്‌സ് ബോക്‌സിൽ ഇടം നിറഞ്ഞിട്ടുണ്ട്.

'കലക്ടർ സാറിനെപ്പോലെ വലിയ ഒരാളായി തീരണമെന്നാണ് ആഗ്രഹമെങ്കിലും മഴയത്ത് സ്‌കൂളിൽ പോയി അബദ്ധവശാൽ വല്ല ഒഴുക്കിലോ തോട്ടിലോ വീണു മരിച്ചാൽ ഈ സമൂഹത്തിനു കിട്ടേണ്ട വലിയൊരു മുത്തിനെ നിങ്ങൾക്കു നഷ്ടമാകും, അതുകൊണ്ട് ഒരു അവധി തരുമോയെന്നും ചോദിച്ചും ചില താരങ്ങൾ രംഗത്തെത്തുന്നു.

ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കമന്റ് ബോക്സ് നിറഞ്ഞപ്പോൾ അവധി പ്രഖ്യാപിക്കുമ്പോൾ തങ്ങളെ മറന്നു പോവരുതെന്നും ഞങ്ങളെ കോളജിൽ നീന്തലല്ല സാർ പഠിപ്പിക്കുന്നതെന്നുമുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുടെ പരിഭവ കമന്റുകളും കൂടെ നിരന്നു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിട്ടുകൊണ്ടുള്ള അറിയിപ്പിനു താഴെയാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള അവധി അപേക്ഷകൾ നിരന്നത്. ഇത്തരത്തിൽ എറണാകുളം കലക്ടർക്ക് മാത്രമല്ല, ഒട്ടുമിക്ക ജില്ലകളിലേയും കലക്ടർമ്മാരുടെ പേജുകളിൽ അഭ്യർത്ഥനകൾ കൊണ്ട് നിറഞ്ഞഇരിക്കുകയാണ്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടെന്ന് കലക്ടറുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ പലരും സന്തോഷം അറിയിച്ച് മെസേജുകളും കമന്റുകളും അയച്ചു തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP