Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു; പുതുതായി വാങ്ങുന്നത് ഇസഡ് പ്ലസ് സുരക്ഷാവിഭാഗത്തിലുള്ള മിറ്റ്സുബിഷി പജേറോ കാറുകൾ: പുതിയ കാറുകൾ വാങ്ങുന്നത് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർക്ക് സഞ്ചരിക്കാൻ

കേരളം രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു; പുതുതായി വാങ്ങുന്നത് ഇസഡ് പ്ലസ് സുരക്ഷാവിഭാഗത്തിലുള്ള മിറ്റ്സുബിഷി പജേറോ കാറുകൾ: പുതിയ കാറുകൾ വാങ്ങുന്നത് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർക്ക് സഞ്ചരിക്കാൻ

തിരുവനന്തപുരം: കേരളം രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു. കേരളത്തിലെ പ്രമുഖർക്കും പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന വിഐപികൾക്കും സഞ്ചരിക്കാനാണ് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു. മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കണമെന്ന് ഉപദേശം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കാറ് വാങ്ങാനുള്ള തീരുമാനം വന്നിരിക്കുന്നത്.

ഇസഡ് പ്ലസ് സുരക്ഷാവിഭാഗത്തിലുള്ള രണ്ട് കാറുകളാണ് വാങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർക്കും സംസ്ഥാനത്തെത്തുന്ന അതീവസുരക്ഷ ആവശ്യമുള്ളവർക്കും ഉപയോഗിക്കുന്നതിനാണ് പുതിയ കാറുകൾ വാങ്ങുന്നത്. ഇപ്പോൾ കേരളാ പൊലീസിന്റെ കൈവശം ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മൂന്ന് ടാറ്റസഫാരി കാറുകളുണ്ട്. ഇതിന് പുറമേയാണഅ പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി വാങ്ങുന്നത്

മിറ്റ്സുബിഷി പജേറോ കാറുകളാണ് പുതുതായി വാങ്ങുന്നത്. മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ഉപയോഗിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കാറുകളാണ്. ഇസഡ് പ്ലസ് സുരക്ഷാ മാനദണ്ഡങ്ങൾപ്രകാരം മുഖ്യമന്ത്രിമാർ ഇത്തരം കാറുകൾ ഉപയോഗിക്കണമെന്നാണ് ചട്ടം. കേരളത്തിൽ മുഖ്യമന്ത്രിമാർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാറില്ല.

ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് കാറുകളും കേരളം സന്ദർശിക്കുന്ന ഇസഡ് പ്ലസ് സുരക്ഷ ആവശ്യമുള്ള പ്രമുഖരുടെ യാത്രകൾക്കാണ് ഉപയോഗിക്കുന്നത്. ഈ കാറുകളിൽ രണ്ടെണ്ണം ഇപ്പോൾ കൊച്ചിയിലും ഒരെണ്ണം തിരുവനന്തപുരത്തുമാണുള്ളത്. പുതുതായി വാങ്ങുന്ന കാറുകൾ തിരുവനന്തപുരത്തായിരിക്കും ഉപയോഗിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP