Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം പനിച്ചു തുള്ളുമ്പോൾ കാരണമറിയാതെ ആരോഗ്യവകുപ്പ്; ആറു മാസത്തിനിടെ പനി ബാധിച്ചത് പത്തുലക്ഷം പേരെ; സ്വകാര്യ ആശുപത്രികളിലെ കണക്കുചേർത്താൽ ഇരട്ടിയാകും

കേരളം പനിച്ചു തുള്ളുമ്പോൾ കാരണമറിയാതെ ആരോഗ്യവകുപ്പ്; ആറു മാസത്തിനിടെ പനി ബാധിച്ചത് പത്തുലക്ഷം പേരെ; സ്വകാര്യ ആശുപത്രികളിലെ കണക്കുചേർത്താൽ ഇരട്ടിയാകും

കൊച്ചി: കേരളം പനിച്ചുതുള്ളുമ്പോൾ കാരണമറിയാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തിൽ പനി പിടിച്ചത് പത്തുലക്ഷം പേർക്കാണ്. ക്യത്യമായി പറഞ്ഞാൽ 10,03,901. വയനാട് ജില്ലയിലെ കുരങ്ങുപനിയും ചെള്ളുപനിയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

മൊത്തം ജനസംഖ്യയുടെ 3.3 ശതമാനം പേർക്കും പനിയാണ്. മലേറിയ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി,കുരങ്ങുപനി. ചെള്ളുപനി, എച്ച് വൺ എൻ വൺ, വൈറൽ പനി തുടങ്ങി പലവിധ പനികളുമായി ഒരു ദിവസം പുതുതായി പതിനാലായിരത്തോളം പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം എത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി പരിശോധിച്ചാൽ ഈ കണക്ക് ഇരട്ടി വരും.

സംസ്ഥാനത്ത് വർഷം തോറും പനി ബാധിതർ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായാണ് പനി നിലവാരം ഉയരാൻ തുടങ്ങിയത്. ഇതിന് പനി വരാൻ കാരണമായേക്കുന്ന മാലിന്യക്കൂമ്പാരങ്ങളും, മലിന ജലവും, കൊതുക്, എലി, ചെള്ള്, കാലാവസ്ഥ തുടങ്ങിയവയും കാരണമാണെങ്കിലും വർഷം തോറും പനി വർദ്ധിച്ചു വരുന്നതിന്റെ കാരണമറിയാതെ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. സംസ്ഥാനത്തുനിന്ന് നിർമ്മാർജ്ജനം ചെയ്‌തെന്ന് അവകാശപ്പെട്ട കാലാ-അസർ എന്ന കരിമ്പനി പോലും തിരിച്ചെത്തിതുടങ്ങി. പകർച്ചപ്പനി നിയന്ത്രണ വിധേയമാക്കാൻ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പലയിടത്തും പ്രതിരോധ മാർഗങ്ങൾ തുടങ്ങിയിട്ടില്ല.

കഴിഞ്ഞ ആറുമാസത്തിന്നിടെ ഡെങ്കി, എച്ച് 1 എൻ1, എലിപ്പനി എന്നിവ ബാധിച്ച് 53 പേർ മരിച്ചു. ഈ വർഷം ഇതുവരെ 394 പേർക്ക് എച്ച് 1 എൻ1 സ്ഥിരികരിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 11000 ആണ്. മലേറിയ ബാധിച്ചവരുടെ എണ്ണം 425 ഉം എലിപ്പനിക്ക് ചികിത്സ തേടിയെത്തിയത് 300 പേരുമാണ്. തലസ്ഥാന ജില്ല തന്നെയാണ് പനി കണക്കിൽ മുന്നിൽ. 1, 19 400 പേർക്കാണ് ഇവിടെ പനി ബാധിച്ചത്. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളും പനികാര്യത്തിൽ മുന്നിൽ നിൽക്കുകയാണ്. മഴക്കാലത്ത് എന്ന പോലെ വേനലിലും പനിയുണ്ട്.

എന്നാൽ എണ്ണത്തിൽ കുറവും പകർച്ചപനിയും കുറവാണെന്നതാണ് വേനലിലെ പനി കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. പനി മുതിർന്നവരെക്കാൾ കുട്ടികളിലാണ് ഗുരുതരമായി മാറുന്ന അവസ്ഥയുള്ളത്. പനി വന്ന കുട്ടികൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP