Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളം സാക്ഷ്യം വഹിച്ചത് 1924ന് സമാനമായ പ്രളയം; ഇന്ന് നഷ്ടം 35,000 കോടിയെങ്കിൽ അന്ന് നഷ്ടം ഒരുലക്ഷത്തിന് മുകളിൽ; പ്രളയക്കെടുതുയിൽ തിരുവിതാംകൂർ മാഹാരാജാവിന്റെ ദുരിതാശ്വാസ നിധിയിലെത്തിയത് 74,000രൂപയിലധികം; ചെലവായത് 71,000രൂപ; മൂലം തിരുനാൾ രാമവർമ്മയുടെ നയതന്ത്രത്തിൽ ഒഴികുയെത്തിയത് രാജ്യാന്തര തലത്തിലുള്ള ധനസഹായം

കേരളം സാക്ഷ്യം വഹിച്ചത് 1924ന് സമാനമായ പ്രളയം; ഇന്ന് നഷ്ടം 35,000 കോടിയെങ്കിൽ അന്ന് നഷ്ടം ഒരുലക്ഷത്തിന് മുകളിൽ; പ്രളയക്കെടുതുയിൽ തിരുവിതാംകൂർ മാഹാരാജാവിന്റെ ദുരിതാശ്വാസ നിധിയിലെത്തിയത് 74,000രൂപയിലധികം; ചെലവായത് 71,000രൂപ; മൂലം തിരുനാൾ രാമവർമ്മയുടെ നയതന്ത്രത്തിൽ ഒഴികുയെത്തിയത് രാജ്യാന്തര തലത്തിലുള്ള ധനസഹായം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് 2018ലേത് എന്നാൽ ഇതിന് സമാനമായ അനുഭവമായിരുന്നു കേരളം 1924ലെ പ്രളയത്തിൽ സാക്ഷ്യം വഹിച്ചത്. മലയാള വർഷം 1099ലെ വെള്ളപ്പൊക്കത്തെ ചരിത്രകാരന്മാർ സമാനരീതിയിലാണ് വിലയിരുത്തുന്നത്. ഏകദേശം 35,000 കോടിയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെങ്കിൽ 1924ലെ പ്രളത്തിൽ കേരളത്തിലുണ്ടായ നഷ്ടം 74,0000 രൂപയിലധികമാണ്. ജലനിരപ്പിന്റെ കാര്യത്തിലൂം സർക്കാരിന് വ്യാപകമായി സഹായം കിട്ടിയ കാര്യത്തിലും 1924 ലെ വെള്ളപ്പൊക്കവുമായി ഏറെ സമാനത കൽപ്പിക്കപ്പെടുമ്പോൾ പ്രളയശേഷം ദുരിതബാധിത പ്രദേശങ്ങളിൽ രാജഭരണകാലത്ത് ധനവിനിയോഗം നടന്നത് ഏറെ കരുതലോടെയും ശ്രദ്ധയോടെയും ആയിരുന്നെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

ഇന്നത്തേത് പോലെ തന്നെ 1924 ലും അനേകർ ദുരന്തത്തെ നേരിട്ടു. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്നപോലെ അന്നും തിരുവിതാംകൂറിനെ പുനർ നിർമ്മിക്കാനും സംഭാവനകൾ ഒഴുകി. വ്യക്തികൾ, സ്‌കൂളുകൾ, ഓഫീസുകൾ, സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള സംഘടനകൾ എന്നിവയെല്ലാം സംഭാവനകളുമായി എത്തി. വിദേശ സഹായത്തിന്റെ കാര്യത്തിൽ അന്ന വിവാദമൊന്നും ഉണ്ടായില്ല. ജാഫ്ന, കെനിയ, സിംഗപ്പൂർ, മലയ എന്നിവിടങ്ങളിൽ നിന്നെല്ലാം പണം വന്നു. 1925 ഡിസംബറിൽ തിരുവിതാംകൂർ കേന്ദ്ര ദുരിതാശ്വാസ കമ്മിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം പുറത്ത് നിന്നും രാജ്യത്തിന് കിട്ടിയത് 73,307 രൂപയായിരുന്നു.

1926 മാർച്ചിൽ സംസ്ഥാന ധനവിനിയോഗത്തിന് വിജെറ്റി ഹാളിൽ ചേർന്ന 21 ാമത് ശ്രീമൂലം പ്രജാസഭ വകയിരുത്തിയത് 50,000 രൂപയായിരുന്നു. 5000 രൂപ നൽകിക്കൊണ്ട് അന്നത്തെ ഭരണാധികാരി ശ്രീമൂലം തിരുനാൾ ഉദ്ഘാടനം ചെയ്ത ദുരിതാശ്വാസ നിധിയിലേക്ക് വന്ന ഏറ്റവും ഉയർന്ന സംഭാവന മദിരാശി കേന്ദ്ര വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും വന്ന 6,000 രൂപയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത എല്ലാവരുടേയും പേരു വിവരങ്ങൾ ദുരിതാശ്വാസ കമ്മറ്റി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വ്യക്തികളും സംഘടനകളും ഏകദേശം അഞ്ചു രൂപ വരെയാണ് ഉയർന്ന തുകയായി സംഭാവന ചെയ്തത്.

എന്നാൽ 138 രൂപ പ്രഖ്യാപിച്ച മൂന്ന് പേരിൽ നിന്നും കമ്മറ്റിക്ക് പണം ഏറ്റുവാങ്ങാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് കേന്ദ്ര വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, ബോംബേ വെള്ളപ്പൊക്ക നിവാരണ കമ്മറ്റി, ദക്ഷിണേന്ത്യൻ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, ജംഷഡ്പൂർ രാജ്യം എന്നിങ്ങനെ മൊത്തം കിട്ടിയ സംഭാവന 14,035 രൂപയായിരുന്നു. കിട്ടിയ പണം കരുതലോടെയും ശ്രദ്ധയോടെയും ആയിരുന്നു അധികൃതർ ചെലവഴിച്ചത്.

1924 ജൂലൈ 28 നും 1925 നവംബർ 30 നും ഇടയിൽ മൊത്തം കിട്ടിയ 73,307 രൂപയിൽ 71,803 രൂപയാണ് വിതരണം ചെയ്തത്. ബാക്കി തുക വിതരണ ചെലവുകൾക്കായിട്ടാണ് വിനിയോഗിച്ചത്. പണം വിതരണം ചെയ്യപ്പെട്ട താലൂക്കുകളുടെയും പകുതികളുടെയും പട്ടിക റിപ്പോർട്ടിലുണ്ട്. ദരിദ്രർ, പാവപ്പെട്ടവർ, മദ്ധ്യവർത്തികൾ എന്നിങ്ങനെ പ്രളയ ബാധിതരുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിലായിരുന്നു സഹായ വിതരണം.

മൊത്തം 3,243 പേർക്ക് സഹായം ലഭിച്ചു. ഇതിൽ 2,498 പേർ ദരിദ്രർ വിഭാഗത്തിൽ അർഹരായി. ദുരിതാശ്വാസ കമ്മറ്റിയും സർക്കാരും ചേർന്നായിരുന്നു ധനവിനിയോഗം. കമ്മറ്റിയായിരുന്നു ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. സർക്കാർ സഹായവും നൽകി. എന്നിട്ടും ഗുണം കിട്ടാതെ പോയ ചില ദുരിതബാധിതരെ സഹായിക്കാൻ മഹാറാണി സേതു ലക്ഷ്മിബായി പ്രത്യേക സംഭാവനകളും അഭ്യർത്ഥിച്ചു.

 സർക്കാർ സംവിധാനം ഉപയോഗിച്ച് കൊണ്ട് ശ്രദ്ധയോടെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സഹായം നൽകിയത്. പ്രളയം ബാധിച്ച 10 പ്രദേശങ്ങളിലെ നാലു കുടുംബങ്ങളെ വീതം കണ്ടെത്തിയ ശേഷം അവർക്ക് 1000 രൂപ വീതമായിരുന്നു നൽകിയത്. വിനിയോഗിച്ച തുകയെല്ലാം കമ്മറ്റി കൃത്യമായി ഓഡിറ്റും ചെയ്തിരുന്നു. അതേസമയം പ്രളയത്തിന് പിന്നാലെ ദുരിതാശ്വാസമായി വന്നത് വാർഷികചെലവിന്റെ വെറും പത്തിലൊന്ന് മാത്രമായിരുന്നു.

അന്നത്തെ പൊതുച്ചെലവ് 7.57 ലക്ഷമായിരുന്നു. ഭരണ നിർവ്വഹണവും രാജകുടുംബത്തിലെ അംഗങ്ങൾക്ക് നൽകിയിരുന്നു ശമ്പളവുമൊക്കെ പൊതുച്ചെലവുമെല്ലാം ഉൾപ്പെടുന്നതായിരുന്നു ഇത്. രാജാവിന്റെ 12 വർഷത്തെ പോക്കറ്റ്മണി മാസം 500 രൂപയായിരുന്നു. 733 ഗ്രാമങ്ങളിലെ ഗ്രന്ഥശാലകൾക്ക് വർഷം 100 രൂപ വീതം ഗ്രാന്റ് അനുവദിച്ചിരുന്നു. ആദായ നികുതിയിൽ നിന്നുള്ള വരുമാനം മാത്രം 5.08 ലക്ഷം കിട്ടിയിരുന്നു. ഒരു കിലോ അരിക്ക് 15 പൈസ വിലയുള്ള കാലത്ത് 476.5 ടൺ അരി തിരുവിതാംകൂറിന് വേണമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP